കുട്ടനാട്: റോഡിലെ കുഴികളുടെ എണ്ണം കൃത്യമായി എണ്ണിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. നാളുകളായി എസി റോഡിലെ അറ്റകുറ്റപണികള്‍ മുടങ്ങി കിടക്കുകയാണ്. ഈ ഭാഗത്ത് പരിശോധന നടത്തിയ ശേഷമാണ് എത്ര കുഴികളിവിടെയുണ്ടെന്ന് സുധാകരന്‍ പറഞ്ഞത്.
2200 കുഴികള്‍ ഈ ഭാഗത്തുണ്ടെന്ന് സുധാകരന്‍ അറിയിച്ചു. എസി റോഡ് നാളുകളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഈ ഭാഗത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി അപകടങ്ങളും പതിവാണ്. എന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുകയോ അറ്റകുറ്റപണികള്‍ ആരംഭിക്കുന്നതിന് മുന്‍കൈ എടുക്കുകയോ ചെയ്തിട്ടില്ല. മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാകും. റോഡ് നവീകരണം നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments