Gulf

ഷാർജയിൽ തന്റെ പദവി ദുരുപയോഗം ചെയ്‌ത ഉദ്യോഗസ്ഥന് സംഭവിച്ചതിങ്ങനെ

ഷാർജ: ഷാർജയിൽ കമ്പനി വിവരങ്ങൾ ചോർത്തിനൽകി പണം വാങ്ങിയ ഉന്നത ഉദ്യോഗസ്ഥന് ഒരു വർഷം ജയിൽ ശിക്ഷ. കൂടാതെ 174,000 ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. മറ്റ് രണ്ട് പേരും സംഭവത്തിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. രണ്ടാം പ്രതിക്ക് മൂന്ന് മാസം ജയിൽ ശിക്ഷയും 65,000 ദിർഹവും മൂന്നാം പ്രതിക്ക് ആറ് മാസം ജയിൽ ശിക്ഷയും 109,000 ദിർഹം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥന് കണക്കിൽ കൂടുതൽ വരുമാനമുള്ളതായും ടെൻഡറുകൾ അനുവദിച്ച് പണം തട്ടുന്നതായും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷാർജ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കൈക്കൂലി വാങ്ങാറുണ്ടെന്ന് കണ്ടെത്തിയത്. കൂടാതെ വിലകൂടിയ കാറും അപ്പാർട്ട്മെന്റും ഇയാൾ വാങ്ങിയതായി അന്വേഷണത്തിൽ തെളിഞ്ഞു. തുടർന്ന് ഇയാളെയും കൂട്ടാളികളെയും പിടികൂടുകയായിരുന്നു.

 

Tags

Related Articles

Post Your Comments


Back to top button
Close
Close