Latest NewsGulf

21 ദിവസത്തേക്ക് അബുദാബിയില്‍ പാര്‍ക്കിങ് ഫൈൻ ഇല്ല

എല്ലാ വാഹന ഉടമകളും പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് സ്വന്തമാക്കണം

അബുദാബി: പുതിയ പാർക്കിങ് പദ്ധതി നടപ്പാക്കിയതിനെത്തുടർന്ന് അബുദാബിയിൽ പാർക്കിങ് ഫൈന്‍ മൂന്ന് ആഴ്ച ഈടാക്കില്ല. പുതിയ പദ്ധതിയുടെ ഭാഗമായി സ്വന്തമായി വാഹനമുള്ള എല്ലാവരും പാർക്കിങ്ങിനായി ഫീസ് നൽകണം. അബുദാബിയിലെ 42 സ്ഥലങ്ങളിലായി പുതിയ പാർക്കിംഗ് പദ്ധതി നടപ്പിലാക്കും.

മഖ്താ ബ്രിഡ്ജ് ,ശൈഖ് സായിദ് ബ്രിഡ്ജ്, ,മുസ്സഫ ബ്രിഡ്ജ്, കോർണിഷെ എന്നിവിടങ്ങളിലാണ് ഇത്. തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 26,000 പുതിയ പാർക്കിങ് സൈറ്റുകൾ നിർമ്മിക്കും. അബുദാബി ദ്വീപിന്റെ സമീപപ്രദേശങ്ങളിൽ പുതിയ പദ്ധതി ബാധകമല്ല.

ഓഗസ്റ്റ് 18ന് മുന്‍പ് എല്ലാ വാഹന ഉടമകളും പാര്‍ക്കിങ് ഫീസ് അടച്ച് പെര്‍മിറ്റ് സ്വന്തമാക്കണം. വിദേശികള്‍ക്ക് പെര്‍മിറ്റിന് 800 ദിര്‍ഹവും രണ്ടാമത്തെ പെര്‍മിറ്റിന് 1200 ദിര്‍ഹവുമാണ് പാര്‍ക്കിങ് ഫീസ്. ഒരു വര്‍ഷമായിരിക്കും ഇതിന്റെ കാലാവധി.

Read also:ഇതരസംസ്ഥാനക്കാരോട് സംസാരിക്കാന്‍ ഹിന്ദി പഠിച്ച്‌ കേരള പൊലീസ്

2009 ൽ അബുദാബിയിൽ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയിരുന്നു. ക്യാപ്പിറ്റൽ പാർക്കിങ് ക്ഷാമം പരിഹരിക്കാനുള്ള പരിഹാരമായിട്ടായിരുന്നു ഇത്. തിരക്കേറിയ വാണിജ്യ മേഖലകൾ ആരംഭിച്ചതോടെ ക്രമേണ കൂടുതൽ ആളുകൾ താമസിക്കുന്ന പ്രദേശങ്ങൾക്കൂടി പെയ്ഡ് പാർക്കിങ് സ്ളോട്ടുകളായി അബുദാബി സർക്കാർ മാറ്റി.

Tags

Post Your Comments


Back to top button
Close
Close