Latest NewsGulf

അഞ്ച് വർഷത്തെ ജയിൽവാസം; ഒടുവിൽ പ്രവാസി മലയാളി മോചിതനായി

സാമ്പത്തിക കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ കാലയളവ് മൂന്നു വർഷമാണെന്നിരിക്കെ, കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു

ദുബായ്: കഴിഞ്ഞ അഞ്ചു വർഷമായി ഉമ്മുൽഖുവൈനിലെ ജയിലിൽ കഴിഞ്ഞ തൃശൂർ മണലൂർ കൊല്ലന്നൂർ ഹൗസിൽ കെ.വി. ജോഷി(50) മോചിതനായി. ഭാര്യ മേഴ്സിയുടെ പാസ്പോർട്ട് ജാമ്യത്തിൽ ഉച്ചയോടെയാണ് ജോഷി ജയിലിൽ നിന്നിറങ്ങിയത് 2013ലായിരുന്നു ഇദ്ദേഹം അറസ്റ്റിലായത്. സാമ്പത്തിക കുറ്റകൃത്യത്തിൽ പെട്ട് 2013ലായിരുന്നു ഇദ്ദേഹം അറസ്റ്റിലായത്. അൽഐനിലെ സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജോഷി അതു രാജിവച്ച് 1996ൽ ഫയർ ഫൈറ്റിങ് എക്വിപ്മെന്റ് ട്രേഡിങ് കമ്പനി ആരംഭിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഒരു മലയാളിയെ പാർട്ണറാക്കുകയും കമ്പനിയുടെ മാനേജറായി നിയമിക്കുകയും ചെയ്തതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. മാനേജർ നടത്തിയ തിരിമറി ജോഷി കണ്ടെത്തി നടപടി സ്വകരിച്ചതിലുള്ള പക മൂലം സ്പോൺസറെ തെറ്റിദ്ധരിപ്പിച്ച് കേസ് കൊടുപ്പിക്കുകയായിരുന്നുവെന്ന് ഭാര്യ മേഴ്സി അടുത്തിടെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. 9,50,000 ദിർഹം ലഭിക്കാനുണ്ടെന്ന് പറഞ്ഞ് സ്പോൺസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് ജോഷി തടവ് അനുഭവിച്ചിരുന്നത്.

ALSO READ: 500,000 ദിര്‍ഹം പിഴ നല്‍കാനില്ല, 500 തൊഴിലാളികളുടെ പൊതുമാപ്പിനായി ദുബായ് കമ്പനി

അതേസമയം സാമ്പത്തിക കുറ്റകൃത്യത്തിന് പരമാവധി ശിക്ഷ കാലയളവ് മൂന്നു വർഷമാണെന്നിരിക്കെ, കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇദ്ദേഹം ജയിൽശിക്ഷ അനുഭവിക്കുകയായിരുന്നു. ഇതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തന്റെ ഭർത്താവിന്റെ മോചനത്തിനായി താൻ മുട്ടാത്ത വാതിലുകൾ ഇല്ലെന്നും താൻ അർഹിക്കുന്ന പരിഗണന പോലും ആരിൽ നിന്നും ലഭിച്ചില്ലെന്നും ജോഷിയുടെ ഭാര്യ പറഞ്ഞു

Tags

Related Articles

Post Your Comments


Back to top button
Close
Close