Food & CookeryLife Style

ബ്രേക്ക്ഫാസ്റ്റ് സ്‌പെഷ്യല്‍ പൊട്ടറ്റോ ഓംലറ്റ്

എന്നാല്‍ ആരെങ്കിലും ഉരുളക്കിഴങ്ങ് കൊണ്ട് ഓംലറ്റ് തയാറാക്കിയിട്ടുണ്ടോ?

ഓംലറ്റ് നമ്മുടെ ഒരു ഇഷ്ട വിഭവമാണ്. പ്രത്യേകിച്ച് കുട്ടികള്‍ വളരെ ഇഷ്ടത്തോടെയും ആസ്വദിച്ചും കഴിയ്ക്കുന്ന ഒന്ന് കൂടിയാണ് ഓംലറ്റ്. എന്നാല്‍ ആരെങ്കിലും ഉരുളക്കിഴങ്ങ് കൊണ്ട് ഓംലറ്റ് തയാറാക്കിയിട്ടുണ്ടോ? കുട്ടികള്‍ വളരെ ഇഷ്ടപ്പെടുന്ന പൊട്ടറ്റോ ഓംലറ്റ് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

Also Read : കാൻസർ തടയും ഈ വിഭവം

ചേരുവകള്‍ :

ഉരുളക്കിഴങ്ങ് – 1 എണ്ണം.
കൊഴി മുട്ട – 2 എണ്ണം.
എണ്ണ – പാകത്തിന്.
ഉപ്പ് – പാകത്തിന്.
കുരുമുളക് പൊടി -1 ടീസ്പൂണ്‍.
വറ്റല്‍ മുളക് പൊടിച്ചത് – 1/2 ടീസ്പൂണ്‍.

തയ്യാറാക്കേണ്ട വിധം :

ഉരുളക്കിഴങ്ങ് ഗ്രേറ്റര്‍ ഉപയോഗിച്ച് അരിഞ്ഞെടുക്കുക. ശേഷം അതിനെ വൃത്തിയായി കഴുകുക.അതേ സമയം മറ്റൊരു പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ച് കലക്കിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അറിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിനെ നന്നായി വഴറ്റിയെടുക്കുക.അതിലേക്ക് ഉപ്പ് ,കുരുമുളക് പൊടി , മുളക് പൊടിച്ചത്,ഇവയെല്ലാം ചേര്‍ക്കുക. 2 മിനിറ്റ് നേരം പാകം ചെയ്യുക. ഉരുളക്കിഴങ്ങ് അധികം വെന്ത് ഉടയാതെ ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വൃത്താകൃതിയില്‍ നിരത്തി അതിനു മുകളിലേക്ക് മുട്ട ഒഴിക്കുക. കുറച്ച് നേരം മൂടി വച്ച് ആവിയില്‍ വേവിക്കുക. ഓംലറ്റ് മറിച്ചിട്ട് വേവിക്കുക. പൊട്ടറ്റോ ഓംലറ്റ് തയ്യാര്‍.

Tags

Post Your Comments


Back to top button
Close
Close