Latest NewsIndia

ഭര്‍ത്താവ് മുട്ട വിൽപ്പനയ്ക്ക് നിർബന്ധിച്ചെന്ന പരാതിയുമായി ഭാര്യ

2016 മുതല്‍ 2018 ജൂലൈ വരെയുളള കാലയളവിലാണ് മുട്ട വില്‍പ്പന നടത്താന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചത്

അഹമ്മദാബാദ് : ഭര്‍ത്താവ് മുട്ട വിൽപ്പനയ്ക്ക് നിർബന്ധിച്ചെന്ന പരാതിയുമായി ഭാര്യ. 2016 മുതല്‍ 2018 ജൂലൈ വരെയുളള കാലയളവിലാണ് മുട്ട വില്‍പ്പന നടത്താന്‍ ഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചതെന്നു ഗുജറാത്തിലെ സര്‍ക്കേജ് പൊലീസ് സ്റ്റേഷനിൽ ഒമാൻ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭര്‍ത്താവിനെതിരെയും  ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെയും ഗാര്‍ഹിക പീഡനത്തിന് പൊലീസ് കേസെടുത്തു.

Also readയുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി;കാമുകിയുടെ പിതാവ് അറസ്റ്റില്‍

2016 ൽ ഭാര്യമാതാവ് മരിക്കുന്നത് വരെ തൊഴില്‍രഹിതനായ ഭർത്താവിന് സാമ്പത്തിക സഹായം നൽകിയിരുന്നു. പിന്നീട് മറ്റുളളവരുടെ കൈയില്‍ നിന്നും വായപ വാങ്ങി ഇയാള്‍ കടക്കെണിയില്‍ അകപ്പെടുകയായിരുന്നു. കടം കയറിയതുമൂലം മുട്ടവില്‍പ്പന മാത്രമേ പോംവഴിയുളളു എന്ന് പറഞ്ഞു ഭര്‍ത്താവ് തന്നെ നിരന്തരം നിര്‍ബന്ധിക്കുകയായിരുന്നു.

Also read : മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു

അജ്മീര്‍, ഉദയ്പൂര്‍, വഡോദര എന്നീ സ്ഥലങ്ങളില്‍ മുട്ട വില്‍പ്പനയ്ക്കു നിര്‍ബന്ധിച്ചു. എതിര്‍ത്തപ്പോൾ ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചു. അറബിക് ഭാഷയില്‍ വിദ്യാഭ്യാസമുള്ള തന്റെ അറിവില്ലാതെ ഗുജറാത്തി ഭാഷയിലുളള വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിനുളള രേഖകളില്‍ കഴിഞ്ഞ മാസം തന്നെക്കൊണ്ട് ഒപ്പിടിവിച്ചെന്നും ഇത് ചോദ്യം ചെയ്തപ്പോള്‍ വീണ്ടും തന്നെ ഉപദ്രവിച്ചതായും പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. 2010ൽ വിവാഹിതരായ ഇവർക്ക് രണ്ടു കുട്ടികളുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button