Latest NewsAutomobile

ഈ മോഡൽ കാറുകൾ തിരിച്ച് വിളിക്കാൻ ഒരുങ്ങി ബിഎംഡബ്ള്യു

എന്‍ജിനില്‍ നിന്ന് തീപടര്‍ന്ന് അപകടമുണ്ടായ സാഹചര്യമാണ് പുതിയ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്

മൂന്ന് ലക്ഷത്തോളം ഡീസല്‍ കാറുകള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിക്കാനൊരുങ്ങി ബിഎംഡബ്ള്യു. ദക്ഷിണ കൊറിയയിലുണ്ടായ സംഭവങ്ങളുടെ പശ്ചാതലത്തിലും എഞ്ചിനില്‍ നിന്ന് തീപടര്‍ന്ന് അപകടം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്തുമാണ് ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ള്യു വിന്റെ നടപടിയെന്നാണ് റിപ്പോർട്ട്.

ദക്ഷിണ കൊറിയയില്‍ വിൽപ്പന നടത്തിയ 30 ബിഎംഡബ്ള്യു സെഡാൻ കാറുകളുടെ എന്‍ജിനില്‍ നിന്ന് തീപടര്‍ന്ന് അപകടമുണ്ടായ സാഹചര്യമാണ് പുതിയ നടപടികളിലേക്ക് നയിച്ചിരിക്കുന്നത്.  പ്രശ്‌നം കൊറിയയില്‍ മാത്രം ബന്ധപ്പെട്ടുനില്‍ക്കുന്നതല്ലെന്നും എക്‌സോസ്റ്റ് ഗാസ് റീസര്‍ക്കുലേഷന്‍ (ഇജിആര്‍) എന്ന കൂളര്‍ സ്ഥാപിച്ചിട്ടുള്ളതിന്റെ ചില അപാകതകളാണ് ഇതിന് കാരണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

ജര്‍മനിയില്‍ ഉള്ള 96.3ശതമാനം കാറുകളാണ് തിരിച്ചുവിളിച്ചതെന്നും ഡീസല്‍ എന്‍ജിനുകള്‍ നിര്‍മ്മിച്ചപ്പോള്‍ സംഭവിച്ച പിഴവ് തിരുത്താനാണ് മോഡലുകള്‍ തിരിച്ചുവിളിക്കുന്നതെ മേഖലയിലെ വിദഗ്ദർ അഭിപ്രായപ്പെടുന്നു.

Also read : നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close