InternationalLatest News

ആലിപ്പഴം ദേഹത്തുവീണ് പതിനാല് പേർക്ക് പരിക്ക് ; വീഡിയോ

അതേസമയം മൃഗശാല സന്ദർശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ

കൊളറാഡോ: ആലിപ്പഴം ദേഹത്തുവീണ് പതിനാല് പേർക്ക് പരിക്ക്. പടിഞ്ഞാറെ അമേരിക്കയിലെ കൊളറാഡോയിലെ ചീയേൻ മൗണ്ടൻ മൃ​ഗശാലയിലാണ് ആലിപ്പഴം വീണത്. ‌‌സംഭവത്തിൽ മൃ​ഗശാലയിലെ രണ്ട് മൃ​ഗങ്ങൾ ചത്തതായി മൃ​ഗശാല അധികൃതർ വ്യക്തമാക്കി.

പരിക്കേറ്റവരെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം മൃഗശാല സന്ദർശിക്കുന്നതിനായി എത്തിയ 3,400ത്തോളം ആളുകളെ അടുത്തുള്ള ഹൈസ്കൂളിലേക്ക് മാറ്റി‌ പാർപ്പിച്ചു. സംഭവത്തിൽ 400ഒാളം വാഹനങ്ങൾ തകർന്നു.

Read also:അമ്പരപ്പിക്കുന്ന ഓഫറുകളുമായി ആമസോണ്‍ രംഗത്ത്

ആലിപ്പഴം വീഴ്ച്ചയ്ക്കൊപ്പം കനത്ത മഴയിലും മണ്ണിനടിച്ചലിലും മാനിറ്റോ സ്പ്രിങ്സിന്റെ പടിഞ്ഞാറൻ യുഎസ് ഹൈവേ 24 അടച്ചു പൂട്ടിയതായി കൊളറാഡോ സ്പ്രിങ്ങ്സ് ഗസറ്റ് റിപ്പോർട്ട് ചെയ്തു.

Tags

Post Your Comments


Back to top button
Close
Close