Latest NewsGulf

വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു : യുവതിക്ക് ദാരുണാന്ത്യം

വാഹനമോടിച്ച ഭർത്താവ് ഗുരുതരാവസ്ഥയില്‍

ഷാർജ : വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് യുവതിക്ക് ദാരുണാന്ത്യം. ഷാര്‍ജയിൽ തിങ്കളാഴ്ച്ച ഉണ്ടായ അപകടത്തിൽ ഹുയാം (25) എന്ന യുവതിയാണ് മരിച്ചത്. വാഹനമോടിച്ച ഭർത്താവ് മുഹമ്മദ് അബ്ദുല്ല അൽ ജലാഫിനെ ഗുരുതര പരിക്കുകളോടെ ജലാഫ് അൽ ഖ്വാസമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു

ഭർത്താവിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകട കാരണമെന്ന് ഷാർജ പോലീസ് പറയുന്നു. കല്യാണ ശേഷം ബന്ധുക്കളെ സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന ഭർത്താവ് ഷാര്‍ജയിൽ നിന്നും എമിറേറ്റ്സ് റോഡിലൂടെ തിരികെ വരവേ ട്രാഫിക് നിയമം തെറ്റിച്ചു. പെട്ടെന്ന് പിന്നിൽ നിന്നും ഒരു ട്രക്ക് വന്ന് ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയും കാർ റോഡിൽ തലകീഴായി മറിയുകയും ചെയ്തു. യുവതി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചെന്നും ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നു പോലീസ് പറഞ്ഞു. റോഡിലൂടെ വാഹനങ്ങൾ ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പോലീസ് അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close