Latest NewsSports

സൗഹൃദ മത്സരത്തിൽ കാമറൂണിനെ തോല്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം

മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്

ഇസ്താൻബുൾ: കാമറൂണിനെതിരെ ഇന്ത്യയുടെ അണ്ടര്‍ 16 ടീമിന് വിജയം. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കാമറൂണിനെ 2-1 എന്ന സ്കോറിന് ഇന്ത്യ തോല്പിക്കുകയായിരുന്നു. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവെച്ചത്.

Also Read: ഏഷ്യൻ ഗെയിംസ് ടെന്നീസ്: ഇന്ത്യൻ സഖ്യം ഫൈനലില്‍

കളി തുടങ്ങി മുപ്പതാം സെക്കന്റില്‍ തന്നെ റിഡ്‌ജേ മെല്‍വിനാണ് ഇന്ത്യക്കു വേണ്ടി ആദ്യ ഗോള്‍ നേടിയത്. ശേഷം ഇരുപതാം മിനിറ്റില്‍ രോഹിത് ദാനു ഇന്ത്യയ്ക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി വിജയമുറപ്പിക്കുകയായിരുന്നു. അറുപത്തിമൂന്നാം മിനുട്ടിലാണ് കാമറൂണ്‍ അവരുടെ ആശ്വാസ ഗോള്‍ നേടിയത്

Tags

Post Your Comments


Back to top button
Close
Close