UAELatest News

യു.എ.ഇ യിലുണ്ടായ വാഹനാപകടത്തിൽ പൊലിഞ്ഞത് സഹോദരങ്ങളില്‍ ഒരാളുടെ ജീവന്‍, 15 ലക്ഷമെങ്കിലും വേണം മറ്റൊരാള്‍ക്ക് ജീവിതത്തിലേയ്ക്ക് തിരിച്ചുവരാന്‍

കോഴിക്കോട് സ്വദേശികളായ സാജിദ് (32) സജീര്‍ കാലത്തംകുയില്‍ (27) എന്നിവരാണ് യു.എ.ഇയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്

യു.എ.ഇ: കോഴിക്കോടുള്ള ഒരു കുടുംബത്തിന് അത്താണിയായിരുന്ന സഹോദരങ്ങള്‍, അതിലൊരാള്‍ യു.എ.ഇ യിലെ വാഹനപാകടത്തില്‍ മരണപ്പെട്ടു. മറ്റൊരാള്‍ അപകടമുണ്ടാക്കിയ ആഘാതത്തില്‍ സ്വബോധം തിരിച്ച് ലഭിക്കാതെ മരണവുമായി മല്ലടിക്കുന്നു. അപകടത്തില്‍ പരിക്കേറ്റയാളെ ചികില്‍സിച്ച് രക്ഷപ്പെടുത്താന്‍ 15 ലക്ഷം രൂപയെങ്കിലും വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പൂര്‍ണ്ണമായും അപകടത്തില്‍പ്പെട്ടവരെ ആശ്രയിച്ച് കഴിയുന്ന നിർധന കുടുംബത്തിന് ഈ തുകയുണ്ടാക്കുക എന്നത് വളരെയധികം ബുദ്ധിമുട്ടാണ്.

കോഴിക്കോട് സ്വദേശികളായ സാജിദ് (32) സജീര്‍ കാലത്തംകുയില്‍ (27) എന്നിവരാണ് യു.എ.ഇ യില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്ത് വെച്ച് തന്നെ സാജിദ് മരണപ്പെട്ടു. സജീര്‍ ഇപ്പോഴും അത്യാസന്നനില തരണം ചെയ്തിട്ടില്ല. തലച്ചോറില്‍ സാരമായി പരിക്കേറ്റ സജീര്‍ അപകടം നടന്നപ്പോള്‍ മുതല്‍ അബോധാവസ്ഥയിലായിരുന്നു. പിന്നീട് ബോധം വീണെങ്കിലും ഓര്‍മ്മ ഇതുവരെ തിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച സമയത്ത് നടന്ന കാര്യങ്ങള്‍ ഒന്നും തന്നെ സജീറിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ബോധം വീണപ്പോള്‍ ചേട്ടനെ തിരക്കിയെങ്കിലും അവസ്ഥ വീണ്ടും ഗുരുതരമായാലോ എന്ന് കരുതി മരിച്ചെന്ന് പറയാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.

Also Read: പുരുഷന്‍മാര്‍ ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നുണ്ട്, ദേശീയകമ്മീഷന്‍ അനിവാര്യം: ബി.ജെ.പി എം.പി.മാര്‍

ആഗസ്റ്റ് 14 ന് യു.എ.ഇ യിലെ ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് റോഡിലൂടെ പച്ചക്കറി എത്തിക്കുന്നതിനായി ചരക്ക് വാഹനത്തില്‍ പോകുകയായിരുന്നു ഇരുവരും. പെട്ടെന്ന് ഒരു വണ്ടി അപ്രതീക്ഷിതമായി ഇവരുടെ വാഹനത്തെ മറികടന്ന് പോയി. ഇതേതുടർന്ന് വണ്ടിയോടിച്ചിരുന്ന സാജിദിന് നിയന്ത്രണം നഷ്ടപ്പെടുകയും വണ്ടി തലകീഴായി മറിയുകയും ചെയ്യുകയാരുന്നു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പും ഈ കുടുംബം ഒരു തീരാനഷ്ടം അനുഭവിക്കേണ്ടി വന്നിരുന്നു. ഇവരുടെ പിതാവായ പോക്കര്‍ കൊലത്തംകുയിലും യു.എ.ഇ യില്‍ വെച്ച് മരണപ്പെടുകയുണ്ടായി. ബ്രയിന്‍ ട്യൂമറായിരുന്നു.അന്ന് പിതാവിന്റെ മൃതശരീരം നാട്ടിലേയ്ക്ക് കൊണ്ടുവരുന്നതിന് സാജിദാണ് മുന്‍കൈയെടുത്ത് എല്ലാ കാര്യങ്ങളും ചെയ്തത്.

മരണപ്പെട്ട സാജിദ് 2 വര്‍ഷമായി യു.എ.ഇ യില്‍ ഡ്രൈവറാണ്. സജീര്‍ 3 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവിടെ എത്തിയത്. പിന്നീട് രണ്ടുപേരും ചേര്‍ന്ന് യു.എ.ഇയിൽ ഒരു പഴക്കട ഇടാനും തീരുമാനം ഉണ്ടായി. ഇതിനായി അവര്‍ വളരെ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. സജീര്‍ ഷോപ്പ് വിസയിലാണ് യു.എ.ഇയില്‍ എത്തിയിരുന്നത്. സാജിദ് 5 വര്‍ഷം മുന്‍പ് വിവാഹിതനായിരുന്നു. കുട്ടികള്‍ ഒന്നുമില്ല. സജീര്‍ അവിവാഹാതിനാണ്. സാജിദിന്റെ മൃതശരീരം ആഗസ്‌ററ് 16 ന് യു.എ.ഇ യില്‍ നിന്ന് കോഴിക്കോട് എത്തിച്ചിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close