KeralaLatest News

അഭിമന്യു വധം: കൊലയാളിയെ തിരിച്ചറിഞ്ഞു

കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

കൊച്ചി : എസ്എഫ്‌ഐ നേതാവായ അഭിമന്യുവിനെ കൊച്ചി മഹാരാജാസ് കോളേജില്‍ വച്ച് കുത്തിക്കൊന്ന കേസിലെ യഥാര്‍ത്ഥ കൊലയാളിയെ പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മറ്റു നാലു പ്രതികള്‍ക്കൊപ്പം പന്തളത്തെ ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുകയായിരുന്നു ഇയാള്‍. എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിന്നും പുറത്തു ചാടിയതായും സൂചനയുണ്ട്. ഇതേസമയം കൊലയാളി സംസ്ഥാനത്തിനകത്തു തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇവര്‍ക്കെതിരെ ഉടന്‍ തന്നെ തിരിച്ചറിയല്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും സംഘം പറഞ്ഞു.

പ്രളയത്തില്‍ കുടുങ്ങിപ്പോയ പ്രതികള്‍ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിച്ചതാണ് ഇവരെക്കുറിച്ചുള്ള സൂചന നല്‍കിയത്. അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട്ട വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്ണയെ കുത്തിയ പ്രതിയെയും, പരിക്കേറ്റ വിനീതിനെ മുറിവേല്‍പ്പിച്ചവരേയും കൂട്ടത്തില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതില്‍ വിനീതിനെ ആക്രമിച്ചത് നേരത്തേ അറസ്റ്റിലായ പ്രതി സനീഷാണെന്നാണു പൊലീസിനു ലഭിച്ച വിവരം.

ALSO READ: അഭിമന്യുവധക്കേസ്: പ്രതികള്‍ക്ക് ജാമ്യം

അഭിമന്യുവിന്റെ ഘാതകനെയടക്കം ആക്രമത്തില്‍ പങ്കെടുത്ത എട്ടു പേരെക്കൂടി ഇനി പിടികൂടാമുണ്ട്. പ്രതികളില്‍ മൂന്നു പേരാണ്
മാരകായുധങ്ങള്‍ കൈവശം കരുതിയിരുന്നത്. ആക്രമണം നടത്തിയ ശേഷം ഇവര്‍ പലപ്പോഴായി പന്തളത്തെ വീട്ടില്‍ എത്തുകയായിരുന്നു. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങള്‍ പൊലീസിനു ലഭിച്ചു. ഇതില്‍ എട്ടു പേര്‍ അറസ്റ്റിലായി. ഇതില്‍ നെട്ടൂര്‍ സ്വദേശി അബ്ദുല്‍ നാസറാണു ഒടുവില്‍ പിടിയിലായത്. 90 ദിവസം കഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അസി. കമ്മിഷണര്‍ എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം.

ALSO READ:അഭിമന്യു വധം; മുഖ്യപ്രതികളിൽ ഒരാൾക്കൂടി പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button