Latest NewsHome & Garden

വീടിന് മുന്‍വശത്ത് മണി കെട്ടുന്നതുകൊണ്ടുള്ള ഗുണങ്ങൾ

ഇന്ന് പല വീടുകളിലും മണിയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജപ്രവാഹം തിരിച്ചറിഞ്ഞ് കോളിങ്ങ് ബെല്ലിന് പകരം മണി കെട്ടിത്തൂക്കാറുണ്ട്

ദീര്‍ഘമായ മണി നാദം നമ്മളുടെ കര്‍ണപടങ്ങളില്‍ ശംഖുനാദത്തിന്റെ ഒലി കൂടിയാണ് മുഴക്കുന്നത്. ക്ഷേത്രത്തില്‍ ദേവദര്‍ശനത്തിന് പോയി തിരിച്ച് വരുമ്പോള്‍ നമ്മുടെ മനസിന് പറഞ്ഞറിയിക്കാനാവത്ത ഒരു ആത്മസന്തോഷമായിരിക്കും കുടികൊള്ളുക. ആ മനസിന് ലഭിക്കുന്ന നിര്‍വൃതി നമ്മുക്ക് മറ്റുള്ളവരോട് പറഞ്ഞു ബോധിപ്പിക്കാൻ കഴിയുന്നതിലും മേലെയായിരിക്കും. അതൊന്നും വേറെയൊന്നും കൊണ്ടല്ല അവിടുത്തെ ഭക്തി നിര്‍ഭരമായ ചുറ്റുപാട് മനസില്‍ ഊര്‍ജ്ജമായി നിറയുന്നത് കൊണ്ടാണ്… ദീര്‍ഘമായ മണിനാദവും ശംഖൊലിയുമൊക്കെ നമ്മളില്‍ എന്തെന്നില്ലാത്ത പോസീറ്റീവ് എനര്‍ജി നിറയ്ക്കും.

ഇന്ന് പല വീടുകളിലും മണിയില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജപ്രവാഹം തിരിച്ചറിഞ്ഞ് കോളിങ്ങ് ബെല്ലിന് പകരം മണി കെട്ടിത്തൂക്കാറുണ്ട്. പക്ഷേ എന്താണ് ഈ മണിയില്‍ നിന്ന് ലഭിക്കുക എന്നത് പലര്‍ക്കും അറിഞ്ഞുകൂടാത്ത സംഗതിയാണ്…..ഒട്ടേറെ ഗുണം പ്രദാനം ചെയ്യുന്ന മണിയുടെ പിന്നിലെ വസ്തുതകള്‍ മനസിലാക്കാം.

മണിയില്‍ നിന്നുള്ള ശബ്ദം വളരെ അധികം പോസിറ്റീവ് എനര്‍ജി നിറഞ്ഞതാണ്. മണിമുഴക്കുമ്പോള്‍ അതിഥിയും ആതിഥേയനിലും ഒരു പോലെ പോസിറ്റീവ് എനര്‍ജി നിറയും. ഇതുവഴി ബന്ധങ്ങള്‍ തമ്മിലുള്ള ദൃഢത വര്‍ദ്ധിക്കുന്നു. മണിമുഴക്കുമ്പോള്‍ ഉള്ള ശബ്ദം തലച്ചോറിനെ പ്രചോദിപ്പിക്കും. മണിയില്‍ നിന്ന് ഉയരുന്ന പ്രതിധ്വനിയ്ക്ക് മനുഷ്യശരീരത്തിലെ ഹീലിംഗ് സെന്റെറുകളെ ഉണര്‍ത്താനുള്ള കഴിവുണ്ട്. ഏഴു ഹീലിംഗ് സെന്ററുകളും ഉണരുന്നതോടെ ഏകാഗ്രത വര്‍ധിക്കും. നെഗറ്റീവ് ചിന്തകളെ അകറ്റി വീട്ടില്‍ പോസിറ്റീവ് എനര്‍ജി നിറക്കാനും മണിനാദത്തിന് സാധിക്കും.പ്രണവത്തെ അഥവാ ഓംകാരത്തെ സൂചിപ്പിക്കുന്ന ഈ ശബ്ദം കുറഞ്ഞത് ഏഴ് സെക്കന്‍ഡ് എങ്കിലും നമ്മുടെ കാതുകളില്‍ നില്‍ക്കും.

Also Read: വിവാഹമോചിതരായ ഭര്‍ത്താക്കന്‍മാര്‍ക്ക് ആശ്വാസമായി സുപ്രീംകോടതി വിധി

മണിയുടെ നാവ് സരസ്വതീ ദേവിയെ ആണ് പ്രതിനിധാനം ചെയ്യുന്നത്. പ്രഭാതത്തിലും പ്രദോഷത്തിലും ഭവനങ്ങളില്‍ മണി മുഴക്കുന്നത് ഐശ്വര്യപ്രദമാണെന്നും വിശ്വാസമുണ്ട്. സന്ധ്യാസമയത്ത് അന്തരീക്ഷത്തില്‍ നിറഞ്ഞിരിക്കുന്ന ധാരാളം വിഷാണുക്കളില്‍ നിന്നുള്ള ദൂഷ്യഫലങ്ങള്‍ മനുഷ്യനില്‍ ഏല്‍ക്കാതിരിക്കാന്‍ നിലവിളക്കു തെളിയിക്കുന്നതും മണി മുഴക്കുന്നതും ഉത്തമമാണെന്നും പറയപ്പെടുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close