Latest NewsFunny & Weird

ആദ്യരാത്രി ക്യാമറയിൽ പകർത്താനൊരുങ്ങി ദമ്പതികൾ; ക്യാമറമാനെ ആവശ്യമുണ്ട്

വിവാഹം വ്യത്യസ്തമാക്കണമെന്ന് കരുതുന്നവരാണ് പുതിയ തലമുറ

വിവാഹിതരാകാന്‍ പോകുന്ന നിമിഷങ്ങള്‍ ആനന്ദത്താന്‍ മനസില്‍ നിറവര്‍ണ്ണങ്ങള്‍ പടര്‍ത്തുന്ന നിമിഷങ്ങളായിരിക്കും. പുരുഷനായാലും സ്ത്രീയായാലും ആ മുഹൂര്‍ത്തങ്ങള്‍ അവരുടെ ജീവിതത്തിലെ മറ്റേത് സംഭവങ്ങളുമായി തട്ടിച്ച് നോക്കിയാലും അതിനോളം വലുതായി അവര്‍ക്ക് മറ്റൊന്നും പകരം വെക്കാനുണ്ടാകില്ല. മനസിന്റെ എതോ ഒളിഞ്ഞ കോണുകളില്‍ ആ ശുഭമുഹൂര്‍ത്തങ്ങള്‍ ഒരു അലയായ് വീശിയടിച്ചുകൊണ്ടിരിക്കും

വിവാഹം വ്യത്യസ്തമാക്കണമെന്ന് കരുതുന്നവരാണ് പുതിയ തലമുറ. അതില്‍ വിവാഹ ഫോട്ടോഗ്രഫിക്ക് ചെറുതല്ലാത്ത പങ്കും ഉണ്ട്. എന്നും ഓര്‍ത്തിരിക്കേണ്ട നിമിഷങ്ങള്‍ മാനോഹരമായി പകര്‍ത്താന്‍ പല വ്യത്യസ്ത മാര്‍ഗങ്ങളും നമ്മള്‍ സ്വീകരിക്കും. എന്നാല്‍ വ്യത്യസ്തയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും ചിലര്‍ തയ്യാറാണന്ന് ലണ്ടനിലെ ബാര്‍ക് ഡോട് കോമില്‍ വന്ന പരസ്യം സൂചിപ്പിക്കുന്നു.

Also Read: പ്രണയം ബ്രേക്കാവുന്നതിലുള്ള കാരണമെന്ത്? മറികടക്കാന്‍ ചില ടിപ്സുകള്‍….

2016ല്‍ വിവാഹ നിശ്ചയം കഴിഞ്ഞ വധുവും വരനും ഇപ്പോള്‍ വിശ്വാസ്തരായ വിഡിയോഗ്രഫറെ തിരയുകയാണ്. തങ്ങളുടെ ആദ്യ രാത്രി ഷൂട്ട് ചെയ്യാന്‍. സെപ്റ്റംബറിലാണ് ഇരുവരുടെയും വിവാഹം. 2016 ല്‍ വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രൊഫഷണല്‍ വിഡിയോഗ്രാഫറെ തിരയുകയാണ്. പക്ഷേ ഇതുവരെയും വിശ്വസിക്കാന്‍ കഴിയുന്ന ഒരാളെ കണ്ടെത്താനായില്ല. ഇതേ തുടര്‍ന്നാണ് പരസ്യം നല്‍കാന്‍ തീരുമാനിച്ചത്. രാത്രി 1 മണി മുതല്‍ 3 വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിന് 2,000 പൗണ്ട്, ഏകദേശം 1,80,000 ഇന്ത്യന്‍ രൂപ നല്‍കുമെന്നും പറയുന്നു.

“ഇതൊരു വിചിത്രമായ കാര്യമാണെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍ വിവാഹത്തില്‍ ആദ്യ രാത്രിയും പ്രധാനപ്പെട്ടതാണ്. വിവാഹ ദിനത്തിലെ ഒരു നിമിഷം പോലും മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എല്ലാം ഷൂട്ട് ചെയ്യണം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുളളതാണ്” എന്നും പരസ്യത്തില്‍ ഇരുവരും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button