NattuvarthaLatest News

പവര്‍ഹൗസില്‍ ചെളികയറി ; കുടിവെള്ള വിതരണം തടസപ്പെടാന്‍ സാധ്യത

കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായ

കൊച്ചി : പ്രളയക്കെടുതിയിൽ പലയിടങ്ങളിലും ദുരവസ്ഥ ഇപ്പോഴും തുടരുകയാണ്. പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവയിലെ അവസ്ഥ ഏറ്റവും ദയനീയമാണ്. എറണാകുളം ജില്ലയില്‍ കുടിവെള്ള വിതരണം ഇന്ന് തടസപ്പെടാന്‍ സാധ്യതയുണ്ട്.

കെഎസ്ഇബിയുടെ ലോവര്‍ പെരിയാര്‍ വൈദ്യുതി പദ്ധതിയുടെ ഭാഗമായ പാംബ്ല അണക്കെട്ടിന്റെ പവര്‍ഹൗസിൽ ചെളികയറിയതുമൂലം ശുചീകരണം നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ലക്ഷക്കണക്കിന് പേരെയായിരിക്കും ഇത് ബാധിക്കുക.

Read also:ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവര്‍ അറിയിക്കണം

കൊച്ചി നഗരസഭ ഉള്‍പ്പടെ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുള്ളത്. പൊതുജനങ്ങള്‍ പരമാവധി വെള്ളം ശേഖരിച്ച് സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button