Latest NewsKuwait

നഴ്സ് റിക്രൂട്ട്‌മെന്റെന്ന് വ്യാജപ്രചരണം; മുന്നറിയിപ്പുമായി ഈ രാജ്യം

2080 നഴ്സുമാർക്കായുള്ള ബജറ്റ് ആരോഗ്യമന്ത്രാലയം റിലീസ് ചെയ്തതായും

കുവൈറ്റ്: നഴ്സ് റിക്രൂട്ട്‌മെന്റെന്ന് വ്യാജപ്രചരണം നടക്കുന്നതായി മുന്നറിയിപ്പ് നൽകി കുവൈറ്റ്. ∙ കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇന്ത്യയിൽ നിന്നു നഴ്സുമാരുടെ റിക്രൂട്ട്മെന്റെന്നു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്.

ALSO READ: ഗാര്‍ഹിക ജോലിക്ക് മലയാളി വനിതകള്‍ കുവൈറ്റിലേക്ക്

ഒക്ടോബർ ഒന്നിനും രണ്ടിനും പൂണെ, ബെംഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് എന്നാണ് പ്രചാരണം. 2080 നഴ്സുമാർക്കായുള്ള ബജറ്റ് ആരോഗ്യമന്ത്രാലയം റിലീസ് ചെയ്തതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നു റിക്രൂട്ട്മെന്റ് നടത്താൻ കുവൈത്ത് ആരോഗ്യമന്ത്രാലയം ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

Tags

Related Articles

Post Your Comments


Back to top button
Close
Close