KeralaLatest News

ഷെറിന്‍ വധം: മാതാപിതാക്കളുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കി

ഇവര്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം

ഹൂസ്റ്റണ്‍: ദത്തുപുത്രിയായ മൂന്നു വയസ്സുകാരിയെ യു.എസില്‍ കൊലപ്പെടുത്തിയ കേസില്‍ വിചാരണനേരിടുന്ന മലയാളിദമ്പതിമാരുടെയും ബന്ധുക്കളുടെയും വിസ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഷെറിന്‍ മാത്യുസ് എന്ന മൂന്നു വയസ്സുകാരിയെയാണ് ഇവര്‍ കൊലപ്പെടുത്തിയത്.

ഷെറിനെ കാണുന്നില്ലെന്ന് പറഞ്ഞ് വളര്‍ത്തച്ഛനായ വെസ്ലി മാത്യൂസ് 2017 ഒക്ടോബര്‍ 7നാണ് പോലീസില്‍ പരാതി നല്‍കിയത്. പാലു കുടിക്കാന്‍ വിസമ്മതിച്ച കുട്ടിയെ പുറത്ത് നിര്‍ത്തി നിമിഷങ്ങള്‍ക്കകം കാണാതാവുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ പോലീസ് നടത്തിയ തിരച്ചിലില്‍ രണ്ടാഴ്ചയ്ക്കുശേഷം വീടിന് അരക്കിലോമീറ്റര്‍ അകലെനിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.  തുടര്‍ന്ന് വീട്ടിലെ പീഡനത്തെത്തുടര്‍ന്നാണ്  ഷെറിന്‍  കൊല്ലപ്പെട്ടതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.

sini vesli

ഇതോടെ കേസില്‍ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിന്റെയും ഭാര്യ സിനി മാത്യൂസിന്റെയും പേരില്‍ യു.എസ്. കോടതി കുറ്റംചുമത്തി. ഇതിനെ തുടര്‍ന്നാണ് ഇവരുടേയും ബന്ധുക്കളുടേയും വിസ റദ്ദാക്കുന്നതായി ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അനുപം റായ് അറിയിച്ചു. കൂടാതെ വിദേശപൗരന്മാര്‍ക്ക് പൗരത്വം നല്‍കുന്ന ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.ഐ.സി.) കാര്‍ഡ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇവര്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ ഇന്ത്യന്‍ സമൂഹത്തിനുള്ള എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം. ഇവരെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും അനുപം റായ് പറഞ്ഞു.വെസ്ലി മാത്യൂസിന്റെ മാതാപിതാക്കള്‍, കുടുംബസുഹൃത്തുക്കളായ മനോജ് എന്‍. എബ്രഹാം, നിസ്സി എബ്രഹാം തുടങ്ങിയവരുടെ ഐ.ഒ.സി. കാര്‍ഡുകളും റദ്ദാക്കിയേക്കും. വെസ്‌ലിയും സിനിയും ഇപ്പോള്‍ ഡാലസിലെ ജയിലിലാണ്.

ALSO READ: കാമുകിയായ നീതുവിനെ കഴുത്തുവെട്ടി കൊലപ്പെടുത്തുന്നതിലേയ്ക്ക് എത്തിച്ച ആ പ്രണയ ദുരന്ത കഥ ഇങ്ങനെ

shortlink

Related Articles

Post Your Comments


Back to top button