
ധാക്ക: സാഫ് കപ്പ് ഫുട്ബോളില്‍ മൽദീവ്സിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയില്‍ കടന്നു. ആദ്യ കളിയില്‍ ഇന്ത്യ ശ്രീലങ്കയെ രണ്ട് ഗോളിന് തോല്‍പ്പിച്ചിരുന്നു. മാലദ്വീപിനെതിരെ നിഖില്‍ പൂജാരിയും മന്‍വീര്‍ സിങ്ങും ഗോളടിച്ചു. ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ആദ്യപകുതിക്ക് തൊട്ടുമുൻപാണ് ഇന്ത്യ രണ്ട് ഗോളും നേടിയത്. ഇതോടെ സെമിയിൽ പാകിസ്താനെ ഇന്ത്യ നേരിടുന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
Also Read: കരുൺ നായരെ കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്മെന്റിനെതിരെ വിമർശനവുമായി ഗവാസ്കർ
Post Your Comments