KeralaLatest News

ഡിജിപിക്കു നാണമില്ലേ ? ജസ്റ്റിസ് കെമാൽ പാഷ

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ കേസിൽ സർക്കാരിനും പോലീസിനുമെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാൽ പാഷ.  ജലന്ധര്‍ ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്യണം. ബിഷപ്പും പൊലീസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടാണ് നില നിൽക്കുന്നത്. ഡിജിപിക്ക് നാണമില്ലേ എന്നും കെമാല്‍ പാഷ ചോദിച്ചു. ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read : സംസ്ഥാനം നാഥനില്ലാക്കളരിയായി; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല

അതേസമയം ജലന്ധർ ബിഷപ്പിനെതിരായ കേസില്‍ എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്ന് ഐജിക്ക് നിർദ്ദേശം നൽകിയെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിട്ടില്ലെന്നും അന്വേഷഷണം ശരിയായ ദിശയിലെന്ന് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുകയാണ്. പിന്തുണയുമായി വൈദികരും ബിഷപ്പുമാരും സമരവേദിയിലെത്തുന്നുണ്ട്.

Tags

Post Your Comments


Back to top button
Close
Close