Sex & Relationships

ലൈംഗിക ബന്ധത്തിനിടയില്‍ പങ്കാളി ഇക്കാര്യം പറയാറുണ്ടോ ? എങ്കില്‍ അവള്‍ക്ക് താല്‍പ്പര്യം ഈ സെക്‌സിനോട്‌

പങ്കാളിയ്ക്കു വേണ്ടി വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സ്ത്രീകളും കിടക്കയില്‍ മിടുക്കരായിരിക്കും

കിടപ്പറയില്‍ പങ്കാളിക്ക് ബഹുമാനവും സ്‌നേഹവും ലാളനയും നല്‍കാന്‍ ഏതൊരാളും ശ്രദ്ധിക്കണം. സെക്‌സ് എന്നത് നല്‍കലും സ്വീകരിക്കലുമാണ്. അതിനു സാധിച്ചാല്‍ മാത്രമേ സെക്‌സ് ജീവിതം സംതൃപ്തമാകൂ. പങ്കാളിയുമായി നല്ല ബന്ധവും സ്നേഹവും പുലര്‍ത്തുന്നവര്‍ക്കു മാത്രമെ മികച്ച കിടപ്പറ ബന്ധം സാധ്യമാകൂ. എന്നാല്‍, പങ്കാളിയുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിയാനോ അതനുസരിച്ചു പ്രവര്‍ത്തിക്കാനോ ഭൂരിഭാഗം പുരുഷന്മാരും ശ്രമിക്കാറില്ല. സാവധാനം കാര്യങ്ങള്‍ ചെയ്യുന്നതാണ് പെണ്‍കുട്ടികള്‍ക്ക് താല്‍പ്പര്യമെങ്കിലും രതിമൂര്‍ച്ഛ മാത്രം ലക്ഷ്യം വെച്ച് പുരുഷന്‍ കിടപ്പറയില്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ സ്ത്രീയില്‍ വെറുപ്പുണ്ടാക്കും.

ബാഹ്യലീലകള്‍ നീണ്ടിക്കൊണ്ടു പോകാത്തതും തിടുക്കത്തില്‍ എല്ലാം ചെയ്യുന്നതും സ്ത്രീയില്‍ നിരാശയുണ്ടാക്കും. അവിടെ പങ്കാളിയോടുള്ള വെറുപ്പിനോ അല്ലെങ്കില്‍ മോശം പെരുമാറ്റത്തിനോ സ്ഥാനമുണ്ടാകരുത്. എന്തെന്നാല്‍ ചില ആളുകള്‍ക്ക് ഇതിനോട് താല്‍പര്യക്കുറവുമുണ്ടായേക്കും. പങ്കാളികള്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള അടുപ്പക്കുറവുണ്ടെങ്കില്‍ അത സെക്‌സിനേയും ബാധിക്കും. ഇതില്‍ രണ്ട് പേര്‍ക്കും ഒരേ അനുഭവമാകില്ല ലഭിക്കുക. അതിനാല്‍ തന്നെ പങ്കാളിയുടെ ആവശ്യവും താല്പര്യവും മനസിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. പുരുഷന്മാര്‍ കരുതുന്നതുപോലെയല്ല, കിടപ്പറയില്‍ സ്ത്രീകള്‍ക്കും ആഗ്രഹങ്ങള്‍ ഉണ്ട്. പലപ്പോഴും കിടപ്പറയില്‍ സ്തരീകള്‍ നിശബ്ദരാവുകയാണ്.

Also Read : സെക്‌സ് റോബോട്ടുകളില്‍ അതിശയിപ്പിക്കുന്ന മാറ്റം, ഒഴുകിയെത്തി ആവശ്യക്കാര്‍

പൊതുവെ സെക്‌സ് സംഭാഷണങ്ങളിലും മറ്റും താല്‍പര്യം പ്രകടിപ്പിയ്ക്കുന്ന സ്ത്രീകളാണെങ്കില്‍ അവരും സെക്‌സിനോട് താല്‍പര്യമുള്ളവരാകുമെന്നും പറയപ്പെടുന്നു. ചില സ്ത്രീകള്‍ എല്ലാ കാര്യങ്ങളിലും 100 ശതമാനം പൂര്‍ണതയാഗ്രഹിയ്ക്കുന്നവരായിരിക്കും. സെക്‌സിന്റെ കാര്യത്തിലും ഇവര്‍ക്ക് അതേ ചിന്താഗതിയായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് പഠനങ്ങള്‍ പറയുന്നത്. പങ്കാളിയ്ക്കു വേണ്ടി വളരെ സന്തോഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്ന സ്ത്രീകളും കിടക്കയില്‍ മിടുക്കരായിരിക്കും.

സെക്‌സിനിടയില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ ഒരുപാട് സെക്‌സ് ഇഷ്ടപ്പെടുന്നവരാണ്. അവര്‍ക്ക് കുറേനേരം കിടപ്പറയില്‍ ഉന്മാദത്തോടെ നില്‍ക്കാനും പങ്കാളിയെ ലൈംഗികതയുടെ പൂര്‍ണതയില്‍ എത്തിക്കാന്‍ കഴിയുകയും ചെയ്യും. അത്തരത്തില്‍ സംസാരിക്കുന്നവര്‍ സെക്‌സിനെ അമിതമായി സ്‌നേഹിക്കുന്നവരായിരിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

Tags

Post Your Comments


Back to top button
Close
Close