ഡൽഹി: അമിത വണ്ണവും പൊണ്ണത്തടിയുമുള്ള കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സബ്‌സിഡി നിരക്കിലുള്ള മദ്യം നല്‍കേണ്ടതിലെന്ന് ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമാന്‍ഡര്‍ രാകേഷ് പൈയാണ് ഉത്തരവ് ഇറക്കിയത്. മേഖലയിലുള്ള എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമായിരിക്കുമെന്ന് രാകേഷ് പൈ വ്യക്തമാക്കി.
അമിതവണ്ണത്തിനും ഭാരക്കൂടുതലിനും പ്രധാന കാരണം മദ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്നും അദ്ദേഹം പറയുന്നു. സായുധ സേനാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുറഞ്ഞ വിലയ്ക്കുള്ള മദ്യത്തിനാണ് നിയന്ത്രണം.
അമിതവണ്ണത്തെ തുടര്‍ന്ന് പല ഉദ്യോഗസ്ഥര്‍ക്കും കടലില്‍ ജോലി ചെയ്യാന്‍ കഴിയുന്നില്ല. വണ്ണം കുറയ്ക്കണമെന്ന് പലതവണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെങ്കിലും അത് നടപ്പിലാക്കാത്തതു കൊണ്ടാണ് ഇത്തരത്തില്‍ നടപടിയെന്നും രാകേഷ് പൈ കൂട്ടിച്ചേര്‍ത്തു. അതേസമയം വണ്ണം കുറയ്ക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കുമെന്നും പൈ അറിയിച്ചു.
Read Also: ദുരിതാശ്വാസ നിധിയിലേയ്ക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കും; തയ്യാറല്ലാത്തവര്‍ അറിയിക്കണം.
Post Your Comments