Latest NewsIndia

രാജ്യത്ത് റെയില്‍വേ അപകട നിരക്ക് കുറയുന്നതായി സൂചന

ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വെ അപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2017 സെപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2018 വരെയുള്ള റെയില്‍വേ അപകടങ്ങളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 75 അപകടങ്ങളിലായി 40 മരണങ്ങളാണ് ഒരു വര്‍ഷ കാലയളവില്‍ ഉണ്ടായിരിക്കുന്നത്. ഇത് വലിയ മാറ്റമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2016-17 കാലഘട്ടത്തില്‍ 80 ട്രെയിന്‍ അപകടങ്ങളില്‍ 249 പേരാണ് കൊല്ലപ്പെട്ടത്. 2016ലെ ഇന്‍ഡോര്‍-പാറ്റ്ന എക്സ്പ്രസ് അപകടത്തില്‍ 150 പേരാണ് മരിച്ചത്. 2017-18ല്‍ ഇതേ കാലയളവില്‍ ആകെയുണ്ടായത് 40 മരണങ്ങള്‍ മാത്രമാണ്.

Read Also : ട്രെയിന്‍ കടന്നുപോകുന്നതിനിടെ റെയില്‍പാളം മുറിഞ്ഞു: വൻ അപകടം ഒഴിവായത് തലനാരിഴക്ക് : ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

2013-14 വര്‍ഷത്തില്‍ 139 അപകടങ്ങളിലായി 275 പേരാണ് മരിച്ചത്. 2014-15 കാലഘട്ടത്തില്‍ 108 റെയില്‍വേ അപകടങ്ങളില്‍ 196 പേര്‍ കൊല്ലപ്പെട്ടു.

2013 മുതല്‍ 2018 വരെയുള്ള അപകടങ്ങള്‍ പരിശോധിച്ചാല്‍ മരണ നിരക്ക് വളരെ കുറഞ്ഞു വരുന്നതായി കാണാം. അതുപോലെ, അപകട നിരക്കും കുറയുന്നുണ്ട്. പരിക്കേറ്റവരുടെ എണ്ണത്തിലും 95 ശതമാനത്തോളം കുറവുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. കൂട്ടിയിടികള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ 69ല്‍ നിന്നും 56 ശതമാനമായി കുറഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags

Post Your Comments


Back to top button
Close
Close