Latest NewsCricket

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഡിവില്ലിയേഴ്‌സ് നയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം

കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ മടങ്ങിയത്

ബെംഗളൂരു: അടുത്ത ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വിരാട് കോഹ്ലി നയിക്കുമെന്ന് റിപ്പോർട്ട്. ടീമിനെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന്‍ എ ബി ഡിവില്ലിയേഴ്‌സ് നയിക്കുമെന്ന വാര്‍ത്തകൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. നായകനെ മാറ്റുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വിരാട് തന്നെ വരുന്ന സീസണിലും നായകനായി തുടരുമെന്നും ആര്‍സിബി വക്താവ് അറിയിച്ചു.

Read also: കനത്ത തോൽവികൾക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി നേരിട്ട് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനക്കാരായാണ് ബാംഗ്ലൂർ മടങ്ങിയത്. 2013 ലാണ് വിരാട് കൊഹ്‌ലിയെ നായകനായി ടീം ആദ്യം നിയമിച്ചത്. കഴിഞ്ഞ സീസണുകളില്‍ കൊഹ്‌ലിക്ക് ടീമിനെ വിജയിപ്പിക്കാൻ കഴിയാതെ പോയതുമൂലമാണ് നായകനെ മാറ്റാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്.

Tags

Post Your Comments


Back to top button
Close
Close