MollywoodLatest News

ഇഷ്ടം കൊണ്ടാണെന്ന് അറിയാം; എങ്കിലും ആ രംഗങ്ങള്‍ ഒഴിവാക്കൂ; ആരാധകരോട് അഭ്യര്‍ഥനയുമായി ടൊവീനോ

ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി

മലയാളത്തിന്റെ യുവനടന്‍ ടൊവീനോ നായകനായി എത്തിയ തീവണ്ടി മികച്ച പ്രതികരണം നേടുകയാണ്‌. എന്നാല്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്. ഇതില്‍ അതൃപ്തി അറിയിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ടൊവീനോ തോമസ്. ഇഷ്ടം കൊണ്ടാണെന്ന് അറിയാം എങ്കിലും ആ രംഗങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് താരം ആരാധകരോട് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

നമസ്‌കാരം
തീവണ്ടി എന്ന സിനിമയോടും,എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദി !
പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി . അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി ഞങ്ങള്‍ മനസ്സിലാക്കുന്നു . ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം .എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ ഒരുപക്ഷെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണം എന്ന് അഭ്യര്‍ഥിക്കുന്നു !
സ്‌നേഹപൂര്‍വ്വം
ടൊവിനോ

പിന്നെ ട്രോളുകളൊക്കെ കാണുന്നുണ്ട് കേട്ടോ ! അടിപൊളി ആണ് . ട്രോളന്മാര്‍ക്കും ഒരു സ്‌പെഷ്യല്‍ നന്ദി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button