KeralaLatest News

ബിഷപ്പിന്റെ അറസ്റ്റ് രേഖപെടുത്തിയിട്ടില്ലെന്ന്‍ എസ് പി

ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും

കൊച്ചി : കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നു കോട്ടയം എസ്പി ഹരിശങ്കർ. മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തും.നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതി ശരിയെന്നു ബോധ്യപ്പെട്ടു. ബിഷപ്പിനെതിരെ കൃത്യമായി തെളിവുകൾ കിട്ടിയിട്ടുണ്ട്, ബലാത്സംഗം ചെയ്തതിന് തെളിവ് ലഭിച്ചെന്നും ബിഷപ്പ് കുറ്റം ചെയ്തതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പിനെ നാളെ പാലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്.
ബിഷപ്പിനെ നാളെ പാലാ കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. രാത്രി തൃപ്പൂണിത്തറ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തും.

Tags

Post Your Comments

Related Articles


Close
Close