KeralaLatest News

പുഷ്പവല്ലിക്കും കുടുംബത്തിനും ഇത് സ്വപ്നസാക്ഷാത്കാരം; തലചായ്ക്കാൻ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി ബിജെപി എൻആർഐ സെൽ

സംസ്ഥാനത്ത് ബിജെപി എൻആർഐ സെല്ലിന്റെ നേതൃത്വത്തിൽ ഉയരാൻ പോകുന്ന നാലു വീടുകളിൽ ആദ്യത്തെ വീടാണ് പുഷ്പവല്ലിക്ക് നിർമ്മിച്ച് നൽകിയത്

കണ്ണൂർ: വർഷങ്ങളായി തലചായ്ക്കാൻ സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് പടിയൂരിലെ പുഷ്പവല്ലിയും കുടുംബവും.

പ്ലാസ്റ്റിക് ഷീറ്റുകൾ മറച്ച കുടിലിൽ കഴിഞ്ഞിരുന്ന പുഷ്പവല്ലിയുടെ കുടുംബത്തിന് രക്ഷകരായെത്തിയത് ബിജെപി എൻആർഐ സെല്ലാണ്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള പത്മം എന്ന വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ഏഴര ലക്ഷം രൂപ ചിലവിലാണ് ഭവനം ഒരുങ്ങിയത്.

സംസ്ഥാനത്ത് ഒരുങ്ങാൻ പോകുന്ന ബിജെപി എൻആർഐ സെല്ലിന്റെ നാലു വീടുകളിൽ ആദ്യത്തെ വീടാണ് പുഷ്പവല്ലിക്ക് നിർമ്മിച്ച് നൽകിയത്. എൻആർഐ സെൽ സംസ്ഥാന കൺവീനർ എൻ ഹരികുമാറാണ് വീട് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.

പണി പൂർത്തിയായ ഭവനത്തിന്റെ താക്കോൽദാനച്ചടങ്ങിൽ തൊടിക്കളത്തെ ബലിദാനി ചന്ദ്രാംഗദന്റെ മകൾക്ക് തുടർ പഠനത്തിനുള്ള സഹായവും ആർഎസ്എസ് പ്രാന്തീയ വിദ്യാർഥി പ്രമുഖ് വത്സൻ തില്ലങ്കേരി കൈമാറി.

Tags

Post Your Comments

Related Articles


Back to top button
Close
Close