Latest NewsKerala

യുഡിഎഫില്‍ ഐക്യം വേണമെന്ന് മാണി, പിന്തുണ നല്‍കി ഉമ്മന്‍ ചാണ്ടി

കേരള കോണ്‍ഗ്രസ് യുഡിഎഫിലെത്തിയ ശേഷം നടക്കുന്ന ആദ്യ മണ്ഡലം കണ്‍വെന്‍ഷനായിന്നെങ്കിലു വലിയ ജന പങ്കാളിത്തം ഇവിടെയുണ്ടായില്ല

കോട്ടയം: കോണ്‍ഗ്രസില്‍ ഐക്യം താഴേതട്ടില്‍ വരെ വേണമെന്ന് മാണിയുടെ മുന്നറിയിപ്പ്. ഐക്യത്തില്‍ മുന്നോട്ട് പോകണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയും മാണിക്ക് പിന്തുണ നല്‍കി. കോട്ടയം പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിലായിരുന്നു മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളകോണ്‍ഗ്രസ് യുഡിഎഫിലേക്ക് മടങ്ങിവന്നെങ്കിലും കോണ്‍ഗ്രസുമായി തര്‍ക്കം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മണ്ഡലം കണ്‍വെന്‍ഷന്‍.മടങ്ങി വന്നതിനുശേഷമുള്ള ആദ്യ  മണ്ഡലം കണ്‍വെന്‍ഷനായിന്നെങ്കിലു വലിയ ജന പങ്കാളിത്തം ഇവിടെയുണ്ടായില്ല.

താഴേത്തട്ടില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഇപ്പോഴും നല്ല രസത്തിലല്ല. ഇതിനിടയിലാണ് മാണിയുടെ ഐക്യം എന്ന ആശയം. ജോസ് കെ. മാണിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച ഉമ്മന്‍ചാണ്ടിയും ഐക്യത്തെക്കുറിച്ചാണ് പറഞ്ഞത്. അതേസമയം കേരള കോണ്‍ഗ്രസിന്റ സ്ഥാനാര്‍ത്ഥി തന്നെ കോട്ടയത്ത് മത്സരിക്കുമെന്നുള്ള ഊഹാപോഹങ്ങളെ രമേശ് ചെന്നിത്തല തള്ളികളഞ്ഞെങ്കിലും വിഷയത്തില്‍ പാര്‍ട്ടി പിന്നില്‍നിന്ന് കുത്തുമെന്ന ആശങ്കയും മാണിക്കുണ്ട്.

 

Tags

Post Your Comments


Back to top button
Close
Close