Jobs & VacanciesLatest News

ആര്‍മി പബ്ലിക് സ്‌കൂളുകളിലെ അധ്യാപക തസ്തികയിൽ നിരവധി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 24

ആര്‍മി പബ്ലിക് സ്‌കൂളുകളിൽ അവസരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കന്റോന്‍മെന്റുകളിലും മിലിട്ടറി സ്റ്റേഷനുകളിലുമായി പ്രവര്‍ത്തിക്കുന്ന 137 ആര്‍മി പബ്ലിക് സ്‌കൂളുകളിലെ അധ്യാപകനിയമനത്തിനുള്ള കമ്പൈന്‍ഡ് സെലക്ഷന്‍ സ്‌ക്രീനിങ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി പി.ജി.ടി,ടി.ജി.ടി. തസ്തികയിലാണ് അവസരം. 8000 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കേരളത്തില്‍ തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ആര്‍മി പബ്ലിക് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. സി.ബി.എസ്.ഇ. സിലബസില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകൾ ആണിത്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്തുപരീക്ഷ, അഭിമുഖം, അധ്യാപനമികവ് പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നവംബര്‍ 17, 18 തീയതികളില്‍ ഓണ്‍ലൈന്‍ രീതിയിലായിരിക്കും എഴുത്തുപരീക്ഷ. തിരുവനന്തപുരം, കണ്ണൂര്‍ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങള്‍. ഡിസംബര്‍ 3-ന് ഫല പ്രസിദ്ധീകരണം.

വിജ്ഞാപനത്തിനായി സന്ദർശിക്കുക :awesindia

അപേക്ഷയ്ക്ക് സന്ദർശിക്കുക :aps-csb

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 24

Tags

Post Your Comments

Related Articles


Back to top button
Close
Close