
കൊല്ലം:ബസ്സില്‍ നിന്നും ഇറങ്ങാന്‍ വൈകിയതിന് കൈക്കുഞ്ഞുമായി സഞ്ചരിച്ച യുവതിയെ അസഭ്യം പറഞ്ഞ കണ്ടക്ടറെ അറസ്റ്റ് ചെയ്തു. കൊല്ലം – ശിങ്കാരപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടവൂര്‍ പരപ്പത്തുവിളയില്‍ ആദര്‍ശാണ് (അച്ചു-21) കസ്റ്റഡിയിലായത്. കൊല്ലത്തുനിന്ന് അഞ്ചാലുംമൂട്ടിലേക്കു പോകുകയായിരുന്ന താന്നിക്കമുക്ക് സ്വദേശിനിയായ യുവതിക്ക് അഞ്ചാലുംമൂട് ജംഗ്ഷനില്‍ ബസ് നിര്‍ത്തിയപ്പോള്‍ തിരക്കു കാരണം പെട്ടെന്ന് ഇറങ്ങാന്‍ കഴിഞ്ഞില്ല. ഇതില്‍ ക്ഷുഭിതനായാണ് കണ്ടക്ടര്‍ യുവതിക്കു നേരെ തിരിഞ്ഞത്. ബസില്‍ വച്ച് അസഭ്യം പറഞ്ഞു. കൂടാതെ കുഞ്ഞുമായി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവതിയെ തള്ളിയിറക്കാനും ശ്രമിച്ചു.
പുറത്തിറങ്ങിയ യുവതിയെയും കുഞ്ഞിനെയും സ്റ്റോപ്പില്‍ ഉണ്ടായിരുന്നവര്‍ കേള്‍ക്കെ വീണ്ടും അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. യുവതിയുടെയും ഭര്‍ത്താവിന്റെയും പരാതിയിലാണ് എസ്ഐ ദേവരാജന്റെ നേതൃത്വത്തില്‍ ഇന്നലെ കണ്ടക്ടറെ കസ്റ്റഡിയിലെടുത്തത്. ചില സ്വകാര്യ ബസ് ജീവനക്കാര്‍ സമാനമായ വിധത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളോടു പെരുമാറുന്നതായും ആക്ഷേപമുണ്ട്.
Post Your Comments