Latest NewsInternational

ഇതാ ഒരു സ്വീറ്റ് ഹോം; ചോ​ക്ലേ​റ്റു കൊണ്ടൊരു വീട്

വീടിനുള്ളിലെ പൂമെത്തയും കുളവുമെല്ലാം നിര്‍മിച്ചിരിക്കുന്നതും ചോക്ലേറ്റില്‍ തന്നെ

ചോക്ലേറ്റ് പ്രേമികൾക്ക് ഇനി ചോ​ക്ലേ​റ്റു കൊണ്ടുള്ള വീട്ടിൽ കഴിയാം. അതിശയിക്കണ്ട വീടിന്റെ മേല്‍ക്കൂരയുള്‍പ്പെടെ ചുവരുകളും ഷെല്‍ഫ്, ക്ലോക്ക് എന്നുവേണ്ട സകലതും മധുരമുള്ളതാണ്. ഇവിടെ ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളുമുള്ളതിനാല്‍ ആര്‍ക്കും താമസിക്കാവുന്നതാണീ ചോക്ലേറ്റ് ഹോം. പാരീസിലെ പ്രശസ്‌ത ചോക്ലേറ്റ് നിര്‍മാണ വിദഗ്ദ്ധനായ ഴാന്‍ ലുക്ക് ഡിക്ലൂസയാണ് ഈ ചോക്ലേറ്റ് വീട് നിര്‍മിച്ചിരിക്കുന്നത്.

വീടിനുള്ളിലെ പൂമെത്തയും കുളവുമെല്ലാം നിര്‍മിച്ചിരിക്കുന്നതും ചോക്ലേറ്റില്‍ തന്നെ. വൈറ്റ് ചോക്ലേറ്റ് ഉപയോഗിച്ചാണ് കുളം നിര്‍മിച്ചിരിക്കുന്നത്. 3,000 പൗണ്ട് ചോക്ലേറ്റാണ് കോട്ടേജ് നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. നാല് അതിഥികള്‍ക്ക് ഒരേ സമയം ഇവിടെ താമസിക്കാന്‍ കഴിയും. ചോക്ലേറ്റ് വീട്ടില്‍ താമസിക്കുവാന്‍ കൊതിയോടെ കാത്തിരിക്കുകയാണ് പ്രദേശവാസികള്‍. ഇവിടെ താമസിക്കാന്‍ കഴിയും.ചോക്ലേറ്റ് ഹോമില്‍ ഒരു രാത്രി താമസിക്കുന്നതിനായി 50 മുതല്‍ 60 ഡോളര്‍ വരെയാണ് ഈടാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button