Latest NewsHealth & Fitness

ദിവസം മുഴുവന്‍ ഉര്‍ജ്ജസ്വലരായിരിക്കാന്‍ ആരോഗ്യപ്രദമായ ഏഴു പാനീയങ്ങള്‍

ശരീരത്തിലെ മെറ്റബോളിസം ക്രമപ്പെടുത്താന്‍ ഗ്രീന്‍ ടീ ഉത്തമമാണ്

ഒരു ദിവസം പ്രവര്‍ത്തിക്കാനവശ്യമായ മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നത് പ്രഭാതഭക്ഷണത്തില്‍ നിന്നാണ് എന്തൊക്കെ ഒഴിവാക്കിയാലും പ്രാതല്‍ ഒരിക്കലും ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. പല വീടുകളിലും നിത്യസംഭവമായി മാറുകയാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കി കൊണ്ടുള്ള ശീലം. എന്നാല്‍ വാസ്തവത്തില്‍ ഉച്ചഭക്ഷണം ഒഴിവാക്കിയാല്‍ പോലും ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ഒന്നാണ് നമ്മുടെ ബ്രെയിന്‍ ഫുഡ് ആയ ബ്രേക്ക്ഫാസ്റ്റ്. ബ്രേക്കിങ് ദി ഫാസ്റ്റ് ആണ് ബ്രേക്ക്ഫാസ്റ്റ്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റ്.

ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനവശ്യമായ ഊര്‍ജത്തിന്റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ, മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ രാവിലെ ഉണരുമ്പോള്‍ ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കുന്ന കാര്യത്തിലും ഒരിക്കലും വീഴ്ച വരുത്താന്‍ പാടില്ല. ദിവസം മുഴുവനുമുള്ള ഉന്മേഷത്തിനും ആരോഗ്യത്തിനും പ്രാതലിനു മുന്‍പായി കുടിക്കാവുന്ന ആരോഗ്യകരമായ ഏഴു പാനീയങ്ങളിലുണ്ട്.

അതില്‍ പ്രധാനമാണ് നാരങ്ങ ചേര്‍ത്ത വെള്ളം ഇത് കേള്‍ക്കുമ്പോള്‍ നല്ല മധുരമിട്ട നാരങ്ങാവെള്ളമായി വെറുതെ ധരിക്കേണ്ട. നല്ല ചെറുചൂടു വെള്ളത്തില്‍ ഒരു നാരങ്ങ മുഴുവന്‍ പിഴിഞ്ഞു ചേര്‍ത്ത് അതില്‍ 1-2 ടേബിള്‍സ്പൂണ്‍ തേനും ചേര്‍ത്തുവേണം ഈ പാനീയം കുടിക്കാന്‍. ഉന്മേഷത്തോടെ നമ്മളെ ദിവസം മുഴുവന്‍ നില്ക്കാന്‍ സഹായിക്കുന്നത് കൂടാതെ അമിതവണ്ണമകറ്റുന്നതിനും ഈ പാനീയം സഹായിക്കും.

lemon-water

അപ്പിള്‍ സിഡര്‍ വിനഗര്‍ ആണ് അടുത്തത് ഒരു ടേബിള്‍ സ്പൂണ്‍ സിഡര്‍ വിനഗര്‍, രണ്ടു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, ഇത്തിരി തേനും ഒരല്‍പം കുരുമുളകും എന്നിവ ചേര്‍ത്ത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ മിക്‌സ് ചെയ്തു കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഭാരം കുറയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനുമെല്ലാം ഉത്തമമാണ്.

എല്ലാവര്‍ക്കും ഒരുപാട് കേട്ട് പരിചിതമായ ഒന്നാണ് ഗ്രീന്‍ ടീ ശരീരത്തിലെ മെറ്റബോളിസം ക്രമപ്പെടുത്താന്‍ ഗ്രീന്‍ ടീ ഉത്തമമാണ്. ഇതിലെ ആന്റി ഓക്‌സ്ഡന്റുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. വ്യായാമം ചെയ്യുന്നതിനോടൊപ്പം ദിവസവും ഒരല്പം കമര്‍പ്പ് സഹിച്ച് ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തിനും അത്യുത്തമമാണ്.

നമ്മുടെ നാട്ടില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന തേങ്ങാവെള്ളം പൊട്ടാസ്യം, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമാണ്. കൂടാതെ ധാരാളം ആന്റി ഓക്‌സ്ഡന്റുകളും ഇവയിലുണ്ട്. ഇളനീരോ തേങ്ങാവെള്ളമോ ദിവസവും ദിനാരംഭത്തില്‍ കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കുന്നതിനും ക്ഷീണമകറ്റുന്നതിനും സഹായിക്കുന്നു.

TENDER COCONUT

ചര്‍മത്തിനും മുടിക്കും ഏറ്റവും ഗുണകരമാണ് നെല്ലിക്കയും കറ്റാര്‍വാഴയും. ശരീരത്തെ ശുചിയാക്കുന്നതിനും മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുന്നതിനും ഇത് ഉത്തമമാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ഫാറ്റ് അടിയുന്നത് തടയാനും ഈ പാനീയം സഹായിക്കും. 4-5 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴനീരും നെല്ലിക്കാനീരും ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്താണ് കുടിക്കേണ്ടത്.

GOOSEBERRY WATER

ഇഞ്ചിച്ചായ വേദനസംഹാരി കൂടിയാണ്. ആര്‍ത്രൈറ്റിസ്, മസ്സില്‍ വേദന, വയറുവേദന, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇത് ഉത്തമമാണ്. രണ്ടു ടേബിള്‍സ്പൂണ്‍ ഇഞ്ചിനീര് രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്താണ് ഇഞ്ചിച്ചായ ഉണ്ടാക്കേണ്ടത്. ഇത് അടുപ്പില്‍ വച്ചു തിളപ്പിച്ച ശേഷം ആവശ്യമെങ്കില്‍ തേനോ നാരങ്ങനീരോ ചേര്‍ത്തു കുടിക്കാം.

മഞ്ഞള്‍, കുരുമുളക് ചൂടുവെള്ളത്തില്‍ ചേര്‍ത്ത പാനീയം ഒരുപാട് ഔഷധഗുണമുള്ള ഒന്നാണ്. ദഹനം ശരിയാക്കാന്‍ തുടങ്ങി കാന്‍സര്‍ തടയാനും കൂടാതെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും വളരെ ഉത്തമമാണ് മഞ്ഞളും കുരുമുളകും ഒന്ന് ചേര്‍ന്ന ഈ പാനീയം.

Tags

Post Your Comments

Related Articles


Back to top button
Close
Close