
ധാക്ക: മുന്‍ പ്രധാനമന്ത്രിയുടെ ഇടതുകൈ തളര്‍ന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. അഴിമതിക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയുടെ ഇടതുകൈക്കു സ്വാധീനം നഷ്ടമായെന്നാണ് ഡോക്ടർ വെളിപ്പെടുത്തിയിരിക്കുന്നത്. വാതരോഗസംബന്ധിയായ അസുഖം അധികരിച്ചതിനെത്തുടര്ന്നാണു ഇടതുകൈ തളര്‍ന്നുപോയത്. അവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കിവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്ധിവേദന,പ്രമേഹം, ആസ്മ തുടങ്ങിയ രോഗങ്ങളും 73 വയസുകാരിയായ സിയയെ അലട്ടുന്നുണ്ട്. സിയ ഗുരുതരമായ ശാരീരിക വിഷമതകളിലാണെന്നും നടക്കാന്‍ പരസഹായം ആവശ്യമാണെന്നുമാണ് പുറത്തു വരുന്ന വിവരം അഴിമതിക്കേസുകളില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷ അനുഭവിച്ചു വരികയാണ് സിയ.
Post Your Comments