KeralaLatest News

മീ ടൂ ക്യാമ്പെയിന്‍; ടെസ് ജോസഫിന്റെ ആരോപണത്തില്‍ പ്രതികരണവുമായി മുകേഷ്‌

ഫോണില്‍ കൂടി വിളിച്ചത് താനാണ് എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കും. മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും വിളിച്ചതാകാം എന്നും മുകേഷ് പറഞ്ഞു.

കൊച്ചി: മീ ടൂ ക്യാമ്പെയിനില്‍ നടനും എംഎല്‍എയുമായ മുകേഷും കുടുങ്ങിയെന്ന് വാര്‍ത്തകള്‍ വന്നതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. അവിടെ വച്ച് അവരെ കണ്ടാതായി താന്‍ ഓര്‍ക്കുന്നില്ല. ഫോട്ടോ കണ്ടിട്ടുപോലും തനിക്ക് അവരെ ഓര്‍മ്മ വരുന്നില്ല. തനിക്കവരെ അറിയില്ല. ഫോണില്‍ കൂടി ശല്യപ്പെടുത്തി എന്ന് പറയുന്നത് ഒരിക്കലും താനായിരിക്കില്ല. അവര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായതായകാം. ഫോണില്‍ കൂടി വിളിച്ചത് താനാണ് എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കും. മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും വിളിച്ചതാകാം എന്നും മുകേഷ് പറഞ്ഞു.

താന്‍ അങ്ങനെ ഒരു കാര്യം ചെയ്ട്ടില്ല. അങ്ങനെ ചെയ്യില്ല എന്നുമാണ് മാധ്യമങ്ങളോടെ പ്രതികരിക്കവെ മുകേഷ് പറഞ്ഞത്. ലെ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് താന്‍ അന്ന് താമസിച്ചത്. അദ്യമായാണ് ആ ഹോട്ടലില്‍ താമസിക്കുന്നത്. ഫൈവ് സ്റ്റാറിന് മുകളിലുള്ള ഒരു ഹോട്ടലില്‍ ഒരു ടിവി പരിപാടിയുടെ ക്രൂവിന് റൂം എടുത്തുകൊടുക്കും എന്നും പോലും തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതിക പ്രവര്‍ത്തകയായ ടെസ്സ് ജോസഫ് ആണ് തന്റെ ടിറ്റ്വറിലൂടെ നടനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയില്‍ പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന സംഭവം ആണ് ടെസ് ജോസഫ് ആണ് വെളിപ്പെടുത്തുന്നത്. ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേസമയം ഒന്നും ഓര്‍മ്മയില്ലെന്നും എല്ലാം ചിരിച്ചു തള്ളുന്നുവെന്നും മുകേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button