തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ പന്തളത്തു നിന്നും സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന ലോങ് മാര്‍ച്ച് ഇന്ന് തുടങ്ങും. എന്‍എസ്എസ്സും യോഗക്ഷേമസഭയും തന്ത്രി-പന്തളം കുടുംബങ്ങളുമാണ് വിധിക്കെതിരെ പ്രധാനമായും പ്രതിഷേധവുമായി മുന്നോട്ട് വരുന്നത്.
അതേസമയം ഭൂരിപക്ഷ സമുദായത്തിലെ വിവിധ സംഘടനകള്‍ വിധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമ്പോള്‍ എസ്എന്‍ഡിപി ഒപ്പമില്ലെന്നത് വലിയൊരു തിരിച്ചടിയാണ്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പലപ്പോഴും സ്വതന്ത്ര നിലപാട് എടുക്കാറുണ്ടെന്നാണ് ബിഡിജെഎസിന്റെ വിശദീകരണം. ശബരിമല സംരക്ഷണയാത്ര എന്ന നിലക്കാണ് എന്‍ഡിഎ പന്തളത്തുനിന്നും സെക്രട്ടറിയേറ്റ് വരെ എന്‍ഡിഎയുടെ ലോംങ് മാര്‍ച്ച്. 15ന് തലസ്ഥാനത്തെത്തുന്ന രീതിയിലാണ് പരിപാടി.
Post Your Comments