Latest NewsNattuvartha

വയനാടൻ ടൂറിസത്തിന് ഉണർവേകാൻ ടീ മ്യൂസിയം തുറന്നു

‌1995 ല്‍ അഗ്‌നിക്കിരയായ തേയില ഫാക്ടറിയിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്

കല്‍പ്പറ്റ: വയനാടൻ ടൂറിസത്തിന് ഉണർവേകാൻ ടീ മ്യൂസിയം തുറന്നു .1995 ല്‍ അഗ്‌നിക്കിരയായ പഴയ തേയില ഫാക്ടറിയിലാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്.

കൂടാതെ തേയില മേഖലയില്‍ വയനാടന്‍ ചരിത്രം. ആദ്യ കാലങ്ങളില്‍ തേയില സംസ്‌കരിക്കാനും മറ്റും ഉപയോഗിച്ചിരുന്ന പഴയ യന്ത്രങ്ങള്‍ ആദ്യകാല ഫോട്ടോകള്‍ എന്നിവയാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. 1911 ല്‍ നിര്‍മ്മിച്ച എച്ച്എംലിന്റെ തേയില ഫാക്ടറിയിലാണ് തേയില മ്യൂസിയം ഒരുക്കിയിരിക്കുന്നത്.

പുതിയ മ്യൂസിയത്തിൽ ഫാക്ടറിയില്‍ ഉപയോഗിച്ചിരുന്ന വിവിധ യന്ത്രങ്ങളാണ് ഒന്നാം നിലയില്‍ പ്രദർശിപ്പിച്ചിരിക്കുന്നത്. കൂടാതെ അചൂരിന്റെ ജീവനുള്ള മാപ്പും ഒരുക്കിയിട്ടുണ്ട്. അചൂര്‍ സ്‌കൂള്‍, അചൂര്‍ പാലം, ദേവാലയം, ഫാക്ടറി തുടങ്ങി പ്രധാനപെട്ട സ്ഥാപനങ്ങളെല്ലാം മാപ്പില്‍ കാണാം. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, തേയിലയില്‍ മരുന്ന് തളിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങള്‍, ആദ്യകാല വീട്ടുപകരണങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന കാഴ്ച്ചകളാണ് ഉള്ളത്. ‌

തേയിലയെ പരിചയപെടുത്താനായി വിവിധ തരം ചായ പൊടികള്‍ ചായ ഉല്‍പ്പന്നങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.തേയിലയുടെ വിവിധ ഗുണങ്ങളും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മണ്ണൊലിപ്പ് തടയാന്‍ തേയില കൃഷിക്ക് സാധിക്കും. കാന്‍സറിനെ തടയാനും നല്ല തേയില കൊണ്ട് സാധിക്കുമെന്നും മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച രേഖകളില്‍ കാണാം.

Tags

Post Your Comments


Back to top button
Close
Close