KeralaLatest News

ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനു ടീം ബൂട്ട് കെട്ടുന്നതായാണു ആദ്യംകരുതിയത്; സിപിഐ ജാഥയെ പരിഹസിച്ച് പി.ജയരാജന്റെ മകന്‍

സിപിഐയുടെ കാല്‍നടയാത്രയെ പരിഹസിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. പിണറായിലേക്കുള്ള യാത്രാമധ്യേ കാപ്പുമ്മല്‍വെച്ച് സിപിഐ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കണ്ടുവെന്നും ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനു ടീം ബൂട്ട് കെട്ടുന്നതായാണു ആദ്യംകരുതിയതെന്നും ജെയിന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പിണറായിലെക്കുള്ള യാത്രക്കിടെയാണു കാപ്പുമ്മല്‍ വെച്ച് സി പി ഐ യുടെ നേതാവ് ആകാശത്തേക്ക് നോക്കി പ്രസംഗിക്കുന്നത് കാണുന്നത്..

(ഏഴുപേര്‍ ചേര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനു ടീം ബൂട്ട് കെട്ടുന്നതായാണു ആദ്യംകരുതിയത്..)

ഒരു ഫോട്ടൊ എടുക്കാമെന്ന് കരുതി..
ഫോട്ടോ എടുക്കുമ്പോള്‍ ഫോട്ടോനു പോസ് ചെയ്യുന്ന പ്രസംഗിക്കുന്ന നേതാവിനെയും കാണാം…

കാല്‍നട ജാഥക്ക് എന്റെയും അഭിവാദ്യങ്ങള്‍…

പിണറായിലെക്കുള്ള യാത്രക്കിടെയാണു കാപ്പുമ്മൽ വെച്ച്‌ സി പി ഐ യുടെ നേതാവ്‌ ആകാശത്തേക്ക്‌ നോക്കി പ്രസംഗിക്കുന്നത്‌…

Gepostet von Jain Raj am Montag, 8. Oktober 2018

Tags

Post Your Comments


Back to top button
Close
Close