KeralaLatest NewsIndia

ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അപമാനിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി

ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പത്തനംതിട്ട: ക്ഷേത്രങ്ങളേയും ഹിന്ദു സ്ത്രീകളേയും അപമാനിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം പികെ ശ്രീമതി. ക്ഷേത്രത്തിൽ കുളിച്ച് തൊഴുന്നത് സ്ത്രീകളുടെ ശരീര ഭാഗങ്ങൾ പുരുഷൻമാരെ കാട്ടാനാണെന്നാണ് പികെ ശ്രീമതി പറയുന്നത്. പത്തനംതിട്ടയിൽ സിപിഎം സംഘടിപ്പിച്ച അവകാശ സംരക്ഷണ യോഗത്തിലാണ് ശ്രീമതി ഇങ്ങനെ സംസാരിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

വീട്ടിൽ നിന്ന് കുളിച്ചൊരുങ്ങി ഉണങ്ങിയ വസ്ത്രങ്ങളോട് കൂടി പോയാലും അമ്പലക്കുളത്തിൽ ഒരിക്കൽ കൂടി മുങ്ങി നനഞ്ഞൊട്ടിയ വസ്ത്രങ്ങളോടെയേ പോകാവൂ എന്നുണ്ടെന്നും ഇവർ പരിഹസിക്കുന്നു. ഇതിനിടെ ഈ മീറ്റിങ്ങിൽ സ്ത്രീകളെ കൊണ്ടുവന്നത് തൊഴിലുറപ്പ് പദ്ധതിക്കെന്ന പേരിലാണെന്ന് ആരോപണം ഉയരുന്നു. അയ്യപ്പഭക്തർക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ പത്തനം‌തിട്ടയിൽ നടത്തിയ വനിതാ അവകാശ സംരക്ഷണ സംഗമത്തിൽ സ്ത്രീകളെ എത്തിച്ചത് തൊഴിലുറപ്പ് യോഗത്തിനെന്ന പേരിൽ.

സംഗമത്തിൽ പങ്കെടുത്ത സ്ത്രീകൾ കാര്യമറിഞ്ഞത് യോഗസ്ഥലത്തെത്തിയപ്പോൾ മാത്രമാണെന്നും തെളിഞ്ഞു. തൊഴിലുറപ്പ് യോഗത്തിനാണെന്ന് പറഞ്ഞാണ് കൊണ്ടുപോയതെന്ന് വ്യക്തമാക്കി സ്ത്രീകൾ രംഗത്തെത്തിയതോടെ വെളിവായത് സിപിഎമ്മിന്റെ കൊടും ചതി.ഹിന്ദുക്കളെ കൊച്ചാക്കാനുള്ള പരിപാടിക്കാണ് തങ്ങളെ കൊണ്ടുവന്നതെന്ന് അറിഞ്ഞില്ലായിരുന്നെന്ന് സംഗമത്തിനെത്തിയവരിൽ ചിലർ പ്രതികരിച്ചു.

കാര്യമറിഞ്ഞപ്പോൾ തന്നെ തങ്ങൾ യോഗത്തിൽ നിന്നിറങ്ങിയെന്നും ഇവർ പറയുന്നു. ഇതോടെ നിരവധി സ്ത്രീകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. ഈശ്വര വിശ്വാസികളായ തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുപോയതെന്ന് ഇവർ തുറന്നടിച്ചു.

video courtesy :janam tv

Related Articles

Post Your Comments


Back to top button