Latest NewsHealth & Fitness

കരുതിയിരിക്കാം സിക വൈറസിനെതിരെ

സിക വൈറസ് ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കു വൈറസ് പടരും

ഭീതി പടര്‍ത്തി പടര്‍ന്നു പിടിക്കുകയാണ് സിക വൈറസ്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പരത്തുന്ന ഈഡിസ് വിഭാഗത്തില്‍ പെട്ട ഈഡിസ് ഈജിപ്തി കൊതുകുകളാണു സിക വൈറസ് പരത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. വൈറസ് ശരീരത്തില്‍ ബാധിച്ചതിനു ശേഷം അത്തിന്റെ ലക്ഷണങ്ങള്‍ പുറത്തുവരാന്‍ മൂന്നു മുതല്‍ 14 ദിവസം വരെ വേണ്ടിവരും. തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ യാതൊരു ലക്ഷണവും ബുദ്ധിമുട്ടുകളും ഉണ്ടാക്കില്ല എന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. നിലവില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുരില്‍ ഏഴുപേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.

ചിലരില്‍ പനി, ശരീരത്തിലെ ചുവന്ന പാടുകളും തടിപ്പും, കണ്ണുകളിലെ ചുവപ്പ് , പേശികള്‍ക്കും സന്ധികള്‍ക്കും ശക്തമായ വേദന, ദേഹാസ്വാസ്ഥ്യം, തലവേദന എന്നിവ ഉണ്ടാകാം. സിക വൈറസ് ബാധിച്ച ഗര്‍ഭിണിയായ അമ്മയില്‍ നിന്ന് കുഞ്ഞിലേയ്ക്കു വൈറസ് പടരും. ലൈംഗികബന്ധം, വൈറസ് ബാധിച്ചയാളുടെ രക്തം ഏതെങ്കിലും തരത്തില്‍ രോഗമില്ലാത്തയാള്‍ സ്വീകരിക്കുക തുടങ്ങിയവയിലൂടെ ഒക്കെ രോഗം വരാനുളള സാധ്യതയുണ്ട്. പ്രഭാതത്തിലും വൈകിട്ടും കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് ഗര്‍ഭിണികളും പ്രായമായവരും കുട്ടികളും വളരെയധികം കരുതലോടെയിരിക്കുക. കൂടാതെ രോഗം പരിശോധനയിലോടെ എത്രയും പെട്ടെന്ന് കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം.

Tags

Post Your Comments

Related Articles


Close
Close