KeralaLatest News

ശബരിമല വിഷയത്തിലെ അനിഷ്ടം : കെ കെ രാമചന്ദ്രന്റെ പേഴ്സണൽ സെക്രട്ടറി ബിജെപിയിൽ

ചെങ്ങന്നൂര്‍ കര്‍ഷകസംഘം ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം

ചെങ്ങന്നൂര്‍ തിരുവന്‍ണ്ടൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറിയും , മുന്‍ എം.എല്‍.എ .കെ.കെ രാമചന്ദ്രന്‍ പേര്‍സണല്‍ സെക്രട്ടറിയും ആയിരുന്ന എം.എ ഹരികുമാര്‍ ബിജെപിയില്‍ ചേര്‍ന്നു . ചെങ്ങന്നൂര്‍ കര്‍ഷകസംഘം ഏരിയ കമ്മിറ്റി അംഗമാണ് ഇദ്ദേഹം .ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള , ജില്ലാ പ്രസിഡന്റ്‌ കെ സോമന്‍ എന്നിവര്‍ എം.എ ഹരികുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു .

ഇടതുസര്‍ക്കാറിന്റെ ശബരിമലവിഷയത്തില്‍ സമീപനവും , സിപിഎമ്മിന്റെ നിലപാടിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിവിട്ട് ഇദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത് . ഇത്തരത്തില്‍ ഇനിയും സമാനമായി ചിന്തിക്കുന്ന നിരവധിപേര്‍ സിപിഎം വിട്ടു ബിജെപിയിലേക്ക് ചേരുമെന്ന് ഹരികുമാര്‍ പറഞ്ഞു .

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button