KeralaLatest NewsIndia

അയ്യപ്പന്റെ ആചാരങ്ങൾ സംരക്ഷിക്കാന്‍ നിലയ്ക്കലിൽ രാപ്പകല്‍ സമരത്തിനൊരുങ്ങി ആദിവാസികളും

അട്ടത്തോട് ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാണ്.

നിലയ്ക്കല്‍ ; ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായി സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം രാപകല്‍ സമരത്തില്‍ . അട്ടത്തോട് ആദിവാസി ഊരുകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ സമരത്തിന്റെ ഭാഗമാണ്. പേട്ട തുള്ളല്‍ സംഘങ്ങള്‍ ഉള്‍പ്പെടെ ഇനിയുള്ള ദിവസങ്ങളില്‍ ഇവിടെ തമ്പടിച്ചു സമരം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

വിശ്വാസ സംരക്ഷണ സമിതി നേതൃത്വം നല്‍കുന്ന സമരത്തിന് വേദിയായത് നിലയ്ക്കല്‍ ആണെന്നതാണ് സമരത്തിന്റെ മറ്റൊരു പ്രത്യേകത. പകല്‍ ഒരുസംഘവും രാത്രി മറ്റൊരു സംഘവുമാണ് സമരം ചെയ്യുന്നത്. ശബരിമലയിലെ പ്രതിഷ്ഠയുടെ പ്രത്യേകതകള്‍ അറിയാതെയാണ് ഇവിടെ സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിക്കുന്നതെന്നു സമരക്കാര്‍ പറഞ്ഞു.

അയ്യപ്പനെ സംരക്ഷിക്കാന്‍ ഏതു വലിയ സമരത്തിനും തയാറാണെന്ന് ആദിവാസികളും പറയുന്നു. നിലയ്ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിനു സമീപത്ത് റോഡരികില്‍ കുടിലുകള്‍ കെട്ടിയാകും സമരം. കൂടുതല്‍ പൊലീസ് സേനയും സ്ഥലത്ത് ക്യാംപ് ചെയ്യുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button