Latest NewsKerala

ബ്രേക്ക് പോയി; തൊടുപുഴയിൽ സ്കൂൾ ബസ് ഇടിപ്പിച്ചു നിർത്തി ഡ്രൈവറുടെ അവസരോചിത ഇടപെടൽ

ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി

തൊടുപുഴയിൽ സ്കൂൾ കുട്ടികളുമായി വരികയായിരുന്ന മിനി ബസിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടതിനെ തുടർന്നു വാഹനം വീടിന്റെ മതിലിലും കെട്ടിടത്തിലുമായി ഇടിപ്പിച്ചു നിർത്തി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വൻ അപകടം ഒഴിവായി. ഇന്നലെ രാവിലെ ഒൻപതോടെ മുണ്ടേക്കല്ലിലായിരുന്നു സംഭവം.

മാറികയിൽനിന്നു തൊടുപുഴ ജയ്റാണി സ്കൂളിലെ കുട്ടികളുമായി വരികയായിരുന്നു മിനി ബസ്. 22 കുട്ടികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. എട്ടു വിദ്യാർഥികൾക്കു നിസ്സാര പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ഇടിയെത്തുടർന്നു മിനിബസിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.

Tags

Post Your Comments


Back to top button
Close
Close