
ന്യൂ ഡൽഹി : ലൈംഗികാരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രിയും മുൻ മാധ്യമ പ്രവർത്തകനുമായ എം.ജെ. അക്ബർ രാജി വെക്കണമെന്നു കോണ്ഗ്രസ്. ആരോപണങ്ങൾക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നൽകണം. അല്ലെങ്കിൽ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് മുതിർന്ന കോണ്ഗ്രസ് നേതാവ് ജയ്പാൽ റെഡി ആവശ്യപ്പെട്ടു. അക്ബറിനെതിരായ ആരോപണത്തിൽ അന്വേഷണം നടത്തണം. കേന്ദ്രമന്ത്രി സുഷമ സ്വരാജ് അവരുടെ സഹപ്രവർത്തകനെതിരെ ഉയർന്ന ആരോപണത്തിൽ പ്രതികരിച്ചിട്ടില്ലെന്നും ജയ്പാൽ പറഞ്ഞു. ലൈവ് മിന്റ് നാഷണൽ ഫീച്ചേഴ്സ് എഡിറ്റർ പ്രിയ രമണിയാണ് അക്ബറിനെതിരെ ട്വിറ്ററിലൂടെ ആരോപണമുന്നയിച്ചത്. 1997ൽ നടന്ന സംഭവമാണ് അവർ ഭാഗമായി പരാമർശിച്ചത്.
Post Your Comments