YouthLatest NewsMenWomenSex & Relationships

ഇത്തരം നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ബന്ധം ആ നിമിഷം ബന്ധം അവസാനിപ്പിക്കും; കാമുകി കാമുകന് നല്‍കിയ നിബന്ധനകള്‍കേട്ട് അമ്പരന്ന് മറ്റു കാമുകന്മാര്‍

കൂട്ടുകാരോടൊപ്പം അധികം സംസാരിക്കരുത്, അവരോടൊപ്പം അധികനേരം ചിലവഴിക്കരുത്......ഇതൊക്കെ തന്നെ അത്തരം നിബന്ധനകളില്‍ ഉള്‍പ്പെടും.

ഇന്നത്തെക്കാലത്ത് പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. എല്ലാ കാമുകീ കാമുകന്മാരും പരസ്പരം സ്‌നേഹിക്കാന്‍ മത്സരിക്കുമ്പോള്‍ ചില പ്രശനങ്ങള്‍ അവര്‍ക്കിടയിലുണ്ടാകുന്നത് സ്വാഭാവികമാണ്. തന്റെ കാമുകനോ കാമുകിയോ മറ്റ് കൂട്ടുകാരോട് അധികം സംസാരിക്കുന്നതോ അവരോടൊപ്പം പുറത്തുപോകുന്നതോ പല പങ്കാളികള്‍ക്കും ഇഷ്ടമല്ലാത്ത കാര്യങ്ങളാണ്. അതിനാല്‍ തന്നെ അവര്‍ക്കിടയില്‍ പല നിബന്ധനകളും ഉണ്ടാകും.

കൂട്ടുകാരോടൊപ്പം അധികം സംസാരിക്കരുത്, അവരോടൊപ്പം അധികനേരം ചിലവഴിക്കരുത്……ഇതൊക്കെ തന്നെ അത്തരം നിബന്ധനകളില്‍ ഉള്‍പ്പെടും. അത്തരത്തിലുള്ള കുറച്ച് നിബന്ധനകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അജ്ഞാതയായ കാമുകി പുറപ്പെടുവിച്ച ഇരുപത്തിരണ്ട് നിബന്ധനകളുടെ ലിസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. ലിസ്റ്റിനു പിന്നിലെ മഹത് വ്യക്തിയെ കണ്ടുപിടിക്കാന്‍ പലരും ശ്രമിച്ചെങ്കിലും അതുമാത്രം സാധിച്ചില്ല.

കാമുകിയുടെ നിബന്ധനകളില്‍ ചിലത് ചുവടെ

  • നിങ്ങള്‍ നില്‍ക്കുന്ന സ്ഥലത്തേക്ക് ഏതെങ്കിലും പെണ്‍കുട്ടി വന്നാല്‍ അപ്പോള്‍തന്നെ സ്ഥലം കാലിയാക്കണം.
  • ഞാനില്ലാതെ പത്തു മിനിട്ടില്‍ കൂടുതല്‍ എങ്ങും ചെലവഴിക്കരുത്.
  • ഏതെങ്കിലും പെണ്ണിന്റെ കൂടെക്കണ്ടാല്‍ നിന്നെ ഞാന്‍ കൊല്ലും.
  • ഞാന്‍ കൂടെയുള്ളപ്പോള്‍ മാത്രമേ മദ്യപിക്കാവൂ.
  • ഇടയ്ക്കിടെ ഫോണ്‍ പരിശോധിക്കാന്‍ അനുവദിക്കണം.
  • എനിക്ക് ഇഷ്ടമില്ലാത്ത കൂട്ടുകാരുമായി ഒരു ബന്ധവും പാടില്ല.
  • ആഴ്ചയില്‍ രണ്ടുപ്രാവശ്യം മാത്രമേ കൂട്ടുകാരുമായി കറങ്ങാന്‍ പുറത്തുപോകാവൂ.

Tags

Post Your Comments

Related Articles


Close
Close