Sex & Relationships

ഒരുമിച്ചിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികളുടെ ശ്രദ്ധയ്ക്ക്; ഇതുകൂടി സൂക്ഷിക്കുക

ഇത്തരം പോണ്‍ വീഡിയോകള്‍ കണുന്നവര്‍ക്ക് പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല.

ഒരുമിച്ചിരുന്ന് പോണ്‍ വീഡിയോ കണ്ടതിന് ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികളികള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് അത്രര നല്ല ശീലമല്ല. ദാമ്പത്യ ജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴിതെളിക്കും. പങ്കാളിയുടെ മതിപ്പ് കുറയ്ക്കാന്‍ ഒരുമിച്ചിരുന്ന് പോണ്‍ വീഡിയോ കാണുന്നത് ഇടയാക്കും. കൂടാതെ ഇത് പങ്കാളിയോടുളള താത്പര്യം കുറയ്ക്കും. ലൈംഗീക ബലഹീനതകളുണ്ടാകാനും ഇത് ഇടയാക്കും.

ഇത്തരം പോണ്‍ വീഡിയോകള്‍ കണുന്നവര്‍ക്ക് പൊതുവേ ലൈംഗികതയോട് അമിത താല്‍പര്യം കാണിക്കാറില്ല. പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ വ്യത്യസ്തമാണ്. കാഴ്ചകളാണ് പുരുഷനില്‍ സെക്സ് നിറയ്ക്കുന്നതെങ്കില്‍ ശബ്ദവും സ്പര്‍ശവുമാണ് സ്ത്രീയെ ഉണര്‍ത്തുന്നത്. സെക്സിനെക്കുറിച്ച് അതുവരെയുള്ള ധാരണകളെ മറികകടക്കുന്ന അനുഭവമായിരിക്കും നീലച്ചിത്രങ്ങളില്‍ കാത്തിരിക്കുന്നത്. ഇതുവഴി സ്ത്രീകള്‍ക്ക് സെക്സിനോട് അറപ്പും വെറുപ്പും പേടിയും തോന്നാം.

വര്‍ധിച്ചുവരുന്ന വിവാേേഹമാചന കേസുകളില്‍ നീലച്ചിത്രങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. നേരിട്ടോ അല്ലാതെയോ നീലച്ചിത്രങ്ങള്‍ ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുന്നുണ്ട്. പ്രായം ചെന്നവരിലും നീലച്ചിത്രത്തോടുള്ള താല്‍പര്യം കൂടിവരുന്നുണ്ട്. പങ്കാളികള്‍ തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാനും നിലനിര്‍ത്താനുമാണ് ശ്രമിക്കേണ്ടത്.

Tags

Post Your Comments

Related Articles


Back to top button
Close
Close