ഷാർജ : സാങ്കേതികവിദ്യയും സാഹിത്യവും ഉപയോഗിക്കുന്ന കാര്യത്തിൽ ഹിന്ദി ചലച്ചിത്ര മഖല സ്വയം പ്രകാശനം ചെയ്യണമെന്ന് ഓസ്‌കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി. ഷാർജ പുസ്തകമേളയിൽ ‘സൗണ്ടിങ് ഓഫ്’ എന്ന തന്റെ ഓർമക്കുറിപ്പുകളുടെ പ്രകാശനത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ പുസ്തകത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി. കഠിനാധ്വാനിയായ സാധാരണക്കാരനായിരുന്നു താനെന്നും വിളക്കുപാറ എന്ന പ്രദേശത്തെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഇവിടം വരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സൗണ്ടിംഗ് ഓഫ്’ എന്ന തന്റെ പുസ്തകം വാസ്തവത്തിൽ എഴുതപ്പെട്ടതല്ല, മറിച്ച് പറയപ്പെട്ടതാണ്. തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണശകലങ്ങളാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. സിനിമയുടെ സന്ദേശം ഇരുപത് ശതമാനം പേരിലേക്കുമാത്രമെത്തുമ്പോൾ തന്റെ പുസ്തകത്തിലൂടെ കൂടുതൽ ആളുകളോട് സംവദിക്കാൻ കഴിയുന്നു. തന്റെ ജീവിതം ഒരു പുസ്തകത്തിലൂടെ രേഖപ്പെടുത്തിവയ്ക്കാൻ മാത്രം അസാധാരണമൊന്നുമല്ല.
തൃശ്ശൂർ പൂരത്തിന് സാക്ഷിയായപ്പോൾ അളവറ്റ ഊർജ്ജം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നത് സ്വയം അനുഭവിക്കാനായെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. വിവിധസിനിമകൾക്കായി ശബ്ദലേഖനം നിർവ്വഹിച്ചപ്പോളുണ്ടായ അനുഭവങ്ങളും അതിനായി നടത്തിയ ഒരുക്കങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവച്ചു. വായന മരിക്കുന്നുവെന്ന ആശങ്കയുയരുമ്പോഴും ഷാർജ പുസ്തകമേളപോലുള്ള സാംസ്കാരികോത്സവങ്ങളിൽ പുസ്തകങ്ങൾക്കുവേണ്ടി കാത്തിരിക്കുന്ന ജനസമൂഹങ്ങൾ പ്രതീക്ഷയുണർത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments