Latest NewsQatar

ഇന്ത്യക്കാർക്ക് ഖത്തര്‍ നല്‍കി വന്നിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ മാറ്റം

ദോഹ: ഖത്തറിൽ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കി വന്നിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു∙ ഇനി മുതല്‍ 30 ദിവസത്തേക്ക് മാത്രമേ ഇത്തരം വിസയില്‍ എത്തുന്നവര്‍ക്ക് ഖത്തറില്‍ തങ്ങാനാവൂ. നേരത്തെ ഇത് 30 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ ഖത്തറിൽ ഉപയോഗിക്കാൻ കഴിയുന്ന ക്രെഡിറ്റ് കാർഡും ഹോട്ടലില്‍ റിസര്‍വേഷന്‍ രേഖയും വേണം. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറ് മാസം കാലാവധി വേണം. 30 ദിവസത്തിനുള്ളില്‍ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments


Back to top button