Latest NewsIndia

മോദി അധികാരത്തിലെത്തിയതിനു ശേഷം മാസ്റ്റര്‍ കാര്‍ഡിനേയും വിസയേയും പിന്തള്ളി ഇന്ത്യയുടെ സ്വന്തം റുപ്പേയ്ക്ക് വന്‍ കുതിപ്പ്

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു ശേഷം വിദേശികളായ മാസ്റ്റര്‍ കാര്‍ഡിനേയും വിസയേയും ഇന്ത്യയുടെ സ്വന്തം പേയ്‌മെന്റ് കാര്‍ഡായ കടത്തിവെട്ടി . നിലവില്‍ കാര്‍ഡ് വഴിയുള്ള ക്രയവിക്രയങ്ങളില്‍ അന്‍പത് ശതമാനത്തിലധികം പങ്കാളിത്തം നേടാന്‍ റുപ്പെ കാര്‍ഡിന് കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

റുപ്പെ കാര്‍ഡ് വഴിയുള്ള സാമ്പത്തിക കൈമാറ്റം കഴിഞ്ഞ സെപ്റ്റംബര്‍ വരെ 8500 കോടി രൂപയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം 375 ദശലക്ഷം കൈമാറ്റം നടന്നപ്പോള്‍ തന്നെ റുപ്പെ കാര്‍ഡ് വിസയെ പിന്തള്ളി ഒന്നാമതെത്തിയിരുന്നു. റുപ്പെ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്ന കാഷ് ബാക്ക് ഓഫറുകളും റുപ്പെ കാര്‍ഡിനെ സഹായിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ വാദം ഉപയോഗിച്ച് റുപ്പയെ കാര്‍ഡിനെ പ്രോത്സാഹിപ്പിക്കുന്നതായി മാസ്റ്റര്‍ കാര്‍ഡ് അധികൃതര്‍ യുഎസ് സര്‍ക്കാരിനോട് പരാതിപ്പെട്ടതായ വാര്‍ത്തകളും പുറത്തുവന്നിരുന്നു.അതേസമയം ജനധന യോജനയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് റുപ്പെ കാര്‍ഡിനെ ഒന്നാമതെത്തിച്ചത്. മാത്രമല്ല സാമൂഹിക പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ട് വഴിയാക്കിയതും ഇതിന് റുപ്പെ കാര്‍ഡ് തന്നെ നല്‍കിയതും സ്വദേശി കാര്‍ഡിനെ ഒന്നാമതെത്തിച്ചു.

ഇക്കഴിഞ്ഞ ജൂണ്‍ 21 ന് യു എസിലെ മാസ്റ്റര്‍ കാര്‍ഡ് അധികൃതര്‍ തയ്യാറാക്കിയ രേഖയില്‍ സേവന താല്‍പ്പര്യത്തോടെ പുറത്തിറക്കിയ റുപെ കാര്‍ഡിന്റെ സവിശേഷതകളെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.ഡിജിറ്റല്‍ പണമിടപാട് രംഗം സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടും വിധത്തില്‍ മോദി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും അവര്‍ സൂചിപ്പിക്കുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close