Latest NewsInternational

ജനസംഖ്യ കൂട്ടാനും തരിശുകിടക്കുന്ന ഭൂമികള്‍ കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതി ആവിഷ്കരിച്ച് ഇറ്റലി

ലാന്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി

റോം: മൂന്ന് കുട്ടികൾക്കെങ്കിലും ജൻമം നൽകിയാൽ കൃഷിചെയ്യാന്‍ സൗജന്യഭൂമി, വീടുവയ്ക്കാന്‍ പലിശരഹിതവായ്പ ഒക്കെ ലഭിക്കും. ഏറ്റവും കുറഞ്ഞത് മൂന്നുകുട്ടികളെങ്കിലും വേണം.

ജനസംഖ്യ കൂട്ടാനും തരിശുകിടക്കുന്ന ഭൂമികള്‍ കൃഷിയോഗ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് യൂറോപ്പില്‍ ജനസംഖ്യ ഏറ്റവും കുറവുള്ള ഇറ്റലിയില്‍ ഈ പ്രഖ്യാപനം. ലാന്‍ഡ് ഫോര്‍ ചില്‍ഡ്രന്‍ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

വീട്ടിലും നാട്ടിലും രാജ്യത്തും കുട്ടികളുടെ എണ്ണം കൂട്ടാന്‍വേണ്ടിയാണ് മൂന്നാമത്തെ കുട്ടിക്ക് ഭൂമി അനുവദിക്കുന്നത്. ഇക്കാര്യം രാജ്യത്തിന്റെ പൊതു ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

Tags

Post Your Comments


Back to top button
Close
Close