
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിനെ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ അന്വേഷണ ചുമതല ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്. ഐജി തലത്തിലുള്ള അന്വേഷണം സനലിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അതെ സമയം പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചയാള്‍ പിടിയിലായിരുന്നു. തൃപ്പരപ്പിലെ ലോഡ്ജ് മാനേജര്‍ സതീഷാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. സംഭവശേഷം ഡിവൈഎസ്പി ഈ ലോഡ്ജില്‍ എത്തിയിരുന്നു. ഡിവൈഎസ്പിക്ക് സതീഷ് രണ്ട് സിം കാര്‍ഡുകള്‍ കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Post Your Comments