Latest NewsIndia

പെണ്‍കടുവയെ കൊന്നതില്‍ ക്ഷോഭിച്ച് മറാത്തി കടുവ

പൂനയില്‍ നരഭോജിയായ പെണ്‍കടുവ ആവ്‌നിയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ വിവാദം തീരുന്നില്ല. കൊല്ലപ്പെട്ട പെണ്‍കടുവയ്ക്കായി പോരാട്ടം തുടരുകയാണ് ശിവസേന. കടുവയെ കൊന്ന സംഭവം അന്വേഷിക്കാന്‍ സമിതി രൂപീകരിച്ച സര്‍ക്കാരിന്റെ നീക്കം പ്രഹസനം മാത്രമാണെന്ന് ശിവസേന നേതാവ് ഉദ്ദവ് താക്കറേ വിമര്‍ശിച്ചു.

കടുവയെ കൊല്ലാന്‍ കരാര്‍ കൊടുത്തവര്‍ തന്നെയാണ് അന്വേഷണസമിതിയിലെ അംഗങ്ങളെന്ന് കുറ്റപ്പെടുത്തിയ താക്കറേ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ പുതിയ സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഉദ്ദവ് താക്കറേ വലിയ മൃഗസ്‌നേഹിയും വന്യജീവി ഫോട്ടോഗ്രാഫറുമായതിനാല്‍ വളരെ വൈകാരികമായാണ് ആവ്‌നിയെ കൊന്നതിനെ കാണുന്നതെന്ന് ശിവസേന കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. അടുത്തിടെ മറാത്ത്വാഡയില്‍ വരള്‍ച്ചാദുരിതാശ്വസത്തിനായി പണം സ്വരൂപിക്കാന്‍ ഉദ്ദവ് താക്കറേ സ്വന്തം ചിത്രങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തിയിരുന്നു.

അതേസമയം സേനാത്തലവന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയില്‍ വിശ്വാസമില്ലെങ്കില്‍ അദ്ദേഹത്തിന്റെ കീഴില്‍ ഒരു സമിതി രൂപീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വനംമന്ത്രി സുധീര്‍ മുംഗതിവാര്‍ പ്രതികരിച്ചു. ഉദ്ദവ് സര്‍ക്കാരിന്റെ സഖ്യകക്ഷിയിലെ മുതിര്‍ന്ന നേതാവാണെന്നും നേതാവാണെന്നും അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തൃപ്തിക്കായി വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍ പുതിയ സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിലുള്ള തരംതാണ രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും ഇത് ദൗര്‍ഭാഗ്യകരമാണെന്നും വനംമന്ത്രി പറഞ്ഞു. നരഭോജിയായ പെണ്‍കടുവയെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ ഷാര്‍പ്പ് ഷൂട്ടര്‍ അലിഖാനെയായിരുന്നു ചുമതലപ്പെടുത്തിയത്. എന്നാല്‍ ആവ്‌നിയെ കൊന്നതോടെ സംഭവം വിവാദമാകുകയും കേന്ദ്രമന്ത്രി മേനക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button